കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ മെയ്‌ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം മണിക്കൂറിൽ…
കെഎസ്ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

കെഎസ്ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് ബെൽത്തങ്ങാടി അയ്യപ്പക്ഷേത്രത്തിന് സമീപമാണ് സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ബെൽത്തങ്ങാടിയിൽ നിന്ന് കാർക്കളയിലേക്ക് പോവുകയായിരുന്ന ബസും ഗുരുവായനകെരെയിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് പോകുകയായിരുന്ന ടാങ്കറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ…
കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ 152 മരങ്ങൾ കടപുഴകി വീണു. ആർടി നഗർ, യെലഹങ്ക, സുബ്രഹ്മണ്യ നഗർ, വിദ്യാരണ്യപുര, ശാരദ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് മരം കടപുഴകിയത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. ആർആർ നഗറിൽ 70 മരങ്ങൾ കടപുഴകിയതോടെ ഗതാഗതം…
ലാൽബാഗ് മാമ്പഴമേള 23 മുതൽ

ലാൽബാഗ് മാമ്പഴമേള 23 മുതൽ

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വാർഷിക മാമ്പഴമേള മെയ് 23-ന് ആരംഭിക്കും. കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെൻ്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎസ്എംഡിഎംസിഎൽ) നേതൃത്വത്തിലാണ് മേള നടക്കുന്നത്. മൂന്നാഴ്ചത്തേക്ക് മേള സന്ദർശകർക്കായി തുറന്നുകൊടുക്കും. കർണാടകയിൽ നിന്നായി നൂറിലധികം കർഷകർ മേളയിൽ…
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 73.40

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 73.40

ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇക്കുറി വിജയശതമാനം 73.40 ആണ്. എസ്എസ്എൽസി ആദ്യഘട്ട പരീക്ഷ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ 8,59,967 വിദ്യാർഥികളിൽ 6,31,204 പേർ വിജയിച്ചു. കഴിഞ്ഞ വർഷം മുതൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് സപ്ലിമെൻ്ററി പരീക്ഷകൾ…
ബെംഗളൂരുവിന് ആശ്വാസം; താപനില കുറയുന്നു

ബെംഗളൂരുവിന് ആശ്വാസം; താപനില കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി നീണ്ടുനിന്ന കനത്ത ചൂടിനു ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്തിറങ്ങിയ മഴയ്ക്കു ശേഷം നഗരത്തിലെ താപനില കുറയുന്നു. പകൽ ചൂടുണ്ടെങ്കിലും വൈകുന്നേരത്തെ മഴ കഴിയുന്നതോടെ ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ട്. ബെംഗളുരുവിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ…
എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉഡുപ്പി സ്വദേശിയും എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയുമായ നിതേഷ് റാവുവാണ് (20) മരിച്ചത്. മംഗളൂരുവിലെ പിന്നാക്ക വിഭാഗക്കാർക്കായുള്ള സർക്കാർ ഹോസ്റ്റലിലായിരുന്നു നിതീഷ് താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെയോടെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ…
ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ 108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തീർപ്പാക്കാത്ത കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് ജിവികെ എമർജൻസി മാനേജ്‌മെൻ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു (ഇഎംആർഐ) കീഴിലുള്ള 108 ആംബുലൻസ് സർവീസിലെ ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. ഇതോടെ നഗരത്തിലെ അടിയന്തിര സേവനങ്ങൾ തടസപ്പെട്ടേക്കും.…
കോണ്‍ഗ്രസിനെതിരായ വിഡിയോ; ബിജെപി അധ്യക്ഷന്‍ നദ്ദയ്‌ക്കെതിരെ കേസെടുത്തു

കോണ്‍ഗ്രസിനെതിരായ വിഡിയോ; ബിജെപി അധ്യക്ഷന്‍ നദ്ദയ്‌ക്കെതിരെ കേസെടുത്തു

ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരേ കേസെടുത്ത് ബെംഗളൂരു പോലീസ്. കർണാടക ബിജെപിയുടെ സമൂഹമാധ്യമങ്ങളിലെ പേജിൽ പങ്കുവെച്ച വീഡിയോ വർഗീയ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിലാണ് കേസ്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, ഐടി സെൽ മേധാവി അമിത്…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ജനതാദൾ (എസ്) എം.പിയും ഹസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കായി സി.ബി.ഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് സിബിഐ നടപടി. പ്രജ്വലിനെ കണ്ടത്താൻ ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്. പീഡനത്തിന്റെ…