ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ബെംഗളൂരു: ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റ്‌ 55-കാരിയും 48 ആടുകളും മരിച്ചു. ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗണഗലു സ്വദേശി രത്‌നമ്മയാണ് മരിച്ചത്. ആടുകളെ മേയ്‌ക്കുന്നതിനിടെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മിന്നലേറ്റത്. സംഭവത്തിൽ ആകെ…
മീൻ കഴിച്ച് രണ്ട് മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

മീൻ കഴിച്ച് രണ്ട് മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: തടാകത്തിൽ നിന്ന് പിടിച്ച മീൻ കഴിച്ച് രണ്ടു മരണം. ഹാസൻ അറക്കലഗുഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബസവനല്ലിയിലാണ് സംഭവം.15 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണ് എന്നാണ് സംശയം. രവികുമാർ (46), പുട്ടമ്മ (50) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ…
മകൻ പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന് പക; 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

മകൻ പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന് പക; 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു: മകൻ പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിനു 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബമാണ് 50-കാരിയെ അതിക്രൂരമായി ആക്രമിച്ചത്. റാണെബന്നൂർ താലൂക്കിലെ അരേമല്ലപൂർ ഗ്രാമത്തിൽ അടുത്തിടെയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭാവന പുറത്താകുന്നത്.…
എംപി ക്വാർട്ടേഴ്സിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചു; പ്രജ്വലിനെതിരെ ആരോപണവുമായി ജനതാദൾ ഭാരവാഹി

എംപി ക്വാർട്ടേഴ്സിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചു; പ്രജ്വലിനെതിരെ ആരോപണവുമായി ജനതാദൾ ഭാരവാഹി

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലൈംഗികാരോപണവുമായി ജനതാദൾ ഭാരവാഹിയായ യുവതി. ഭർത്താവിനെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതൽ നിരന്തരം തന്നെ പീഡിപ്പിച്ചെന്നാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ യുവതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകിയത്. ഏതാനും…
എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്. പുറത്തായ അശ്ലീല ദൃശ്യങ്ങളിലുള്ള യുവതിയാണു മൈസുരുവില്‍ പരാതി നല്‍കിയത്. ഈ യുവതിയെ തട്ടിക്കൊണ്ടുപോയതിനു പ്രജ്വലിന്റെ അച്ഛനും മുന്‍മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയ്ക്കുമെതിരെയും കേസെടുത്തു. പുറത്തുവന്ന അശ്ലീല…
ഉഷ്ണതരംഗം; ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി

ഉഷ്ണതരംഗം; ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യം പരിഗണിച്ച് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ ആവശ്യപ്പെട്ട് ബിജെപി. മെയ്‌ 7നാണ് സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്. പോളിങ് സമയം രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാക്കി മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു.…
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ദേശീയ ഹരിത ട്രൈബ്യൂണൽ

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ 400 അടി താഴ്ചയുള്ള കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ള വിവിധ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനോട് (കെഎസ്സിഎ) ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജലക്ഷാമത്തിനിടെ ഐപിഎൽ മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച…
കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി തമിഴ്നാട്

കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി തമിഴ്നാട്

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് നദീജലം വിട്ടു നൽകാൻ കർണാടക തയ്യാറാകാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. കാവേരി വാട്ടർ മാനേജ്‌മന്റ് ബോർഡ് വെള്ളം വിട്ടു…
പ്രജ്വൽ രേവണ്ണയ്ക്ക് നയതന്ത്ര പാസ്പോർട്ടിൽ യാത്രാനുമതി നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

പ്രജ്വൽ രേവണ്ണയ്ക്ക് നയതന്ത്ര പാസ്പോർട്ടിൽ യാത്രാനുമതി നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അന്വേഷണം നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്കുള്ള യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംപിയുടെ ജർമ്മനി യാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് രാഷ്ട്രീയ അനുമതി തേടുകയോ നൽകുകയോ ചെയ്തിട്ടില്ല. വിസ നോട്ടും നൽകിയിട്ടില്ല.…
ബെള്ളാരി കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിലെ എ.സി പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെള്ളാരി കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിലെ എ.സി പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ബെള്ളാരിയിലുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ അപകടം. ഷോറൂമിൽ സ്ഥാപിച്ച എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റോറിലെ എയർ കണ്ടീഷണറുകളിലൊന്നിൻ്റെ തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തിൻ്റെ…