മംഗളൂരു റൂട്ടിൽ ട്രെയിൻ നിയന്ത്രണം

മംഗളൂരു റൂട്ടിൽ ട്രെയിൻ നിയന്ത്രണം

മംഗളൂരു: നേത്രാവതി–-മംഗളൂരു ജങ്‌ഷൻ സെക്‌ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചില ട്രെയിനുകളുടെ സര്‍വീസ് സമയത്തിൽ മാറ്റം വരുത്തുകയും ചെയ്‌തു. മംഗളൂരു സെൻട്രൽ–-ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22638) 7, 10, 21, 24,…
ആറ് എംഎൽസി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന്

ആറ് എംഎൽസി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന്

ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3നു നടക്കും. വോട്ടെണ്ണൽ ജൂൺ 6നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കർണാടക നോർത്ത്-ഈസ്റ്റ് ഗ്രാജ്വെറ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ.…
ലൈംഗികപീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ലൈംഗികപീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരു: ലൈംഗികപീഡന പരാതി നേരിടുന്ന കര്‍ണാടക ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുന്‍ പ്രധാനമന്ത്രിയുടെ എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസന്‍ ലോക്‌സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയുമായിരുന്ന രേവണ്ണയ്‌ക്കെതിരെ പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യേക അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.…
പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ

പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി. സ്ത്രീകളെ കൂട്ടബലാംത്സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന്…
പോയി തൂങ്ങിച്ചാകൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈക്കോടതി

പോയി തൂങ്ങിച്ചാകൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: ഒരു വ്യക്തിയോട് പോയി തൂങ്ങിച്ചാവൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഉഡുപ്പിയിലെ പുരോഹിതന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ഇത്തരം പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ…
വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാൻ കോൺഗ്രസ് സർക്കാർ പ്രജ്വലിനെ വെറുതെവിട്ടു; അമിത് ഷാ

വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാൻ കോൺഗ്രസ് സർക്കാർ പ്രജ്വലിനെ വെറുതെവിട്ടു; അമിത് ഷാ

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന് എല്ലാ കാര്യങ്ങളും മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു. എന്നാൽ, നടപടിയെടുക്കുന്നതിന് വൊക്കലി​ഗ വിഭാ​ഗത്തിൽപ്പെട്ടവർ വോട്ടു രേഖപ്പെടുത്തുന്നതുവരെ സർക്കാർ കാത്തിരുന്നുവെന്നും അമിത്…
ലൈംഗികാരോപണം; പ്രജ്വലിനു രക്ഷപ്പെടാൻ വഴിയൊരുക്കിയത് ദേവഗൗഡയെന്ന് സിദ്ധരാമയ്യ

ലൈംഗികാരോപണം; പ്രജ്വലിനു രക്ഷപ്പെടാൻ വഴിയൊരുക്കിയത് ദേവഗൗഡയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അകപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ രക്ഷപ്പെടൽ ആസൂത്രണം ചെയ്തത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയാണെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ പ്രജ്വൽ ജർമ്മനയിലെ…
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പ്രജ്വൽ രേവണ്ണ നേരിടുന്ന…
ബെംഗളൂരുവിൽ ജല അദാലത് നാളെ

ബെംഗളൂരുവിൽ ജല അദാലത് നാളെ

ബെംഗളൂരു: ബെംഗളൂരുവിൽ ജല അദാലത് നാളെ നടക്കുമെന്ന് വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. രാവിലെ 9.30നും 11നും ഇടയിലാണ് അദാലത് നടക്കുക. വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ, വാണിജ്യ കണക്ഷനുകളിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, മലിനജല കണക്ഷനുകൾ…
ലൈംഗികാരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് എംപി പ്രജ്വൽ

ലൈംഗികാരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് എംപി പ്രജ്വൽ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് ഹാസൻ എംപി പ്രജ്വൽ രേവണ്ണ. പ്രത്യേക അന്വേഷണ സംഘത്തോട് ഏഴ് ദിവസത്തെ സമയമാണ് പ്രജ്വൽ ആവശ്യപ്പെട്ടിരിക്കുന്നത്. താൻ രാജ്യത്തിനു പുറത്താണെന്നും തിരിച്ചെത്താൻ സമയം ആവശ്യമാണെന്നും പ്രജ്വൽ പറഞ്ഞതായി അന്വേഷണ സംഘം…