കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി

കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ വെച്ച് സീനിയര്‍ വിദ്യാര്‍ഥി കുത്തികൊലപ്പെടുത്തി. ഹുബ്ബള്ളി ധാർവാഡ് കോൺഗ്രസ് കോർപ്പറേറ്ററും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമഠിൻ്റെ മകൾ നേഹ ഹിരേ മഠ്(19) ആണ് കൊല്ലപ്പെട്ടത്. ഹുബ്ബള്ളി ബി. വി. ഭുമമറാഡി കോളേജിൽ എം.സി.എ ഒന്നാം വർഷ…
മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു

മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു

ബെംഗളൂരു: മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു. സൗത്ത് ബെംഗളൂരുവിലെ പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (46), ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ (25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അനുഷയുടെ അമ്മ ഗീത അറസ്റ്റിലായി. അനുഷയും സുരേഷും ഒരേ…
രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക

രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക

ബെംഗളൂരു: കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സർക്കാർ അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രാത്രിയുള്ള ഗതാഗത നിരോധനം പരിഹരിക്കാൻ കർണാടകയും കേരളവും ഒരുപോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
ബി. വൈ. രാഘവേന്ദ്രക്കെതിരായ കേസിന് സ്റ്റേ നൽകി കോടതി

ബി. വൈ. രാഘവേന്ദ്രക്കെതിരായ കേസിന് സ്റ്റേ നൽകി കോടതി

ബെംഗളൂരു: ശിവമോഗയിലെ ബിജെപി സ്ഥാനാർഥി ബി. വൈ. രാഘവേന്ദ്രക്കെതിരായ കേസിന് സ്റ്റേ നൽകി കർണാടക ഹൈക്കോടതി. കഴിഞ്ഞ മാസം രാഘവേന്ദ്ര ചിത്രദുർഗയിലെ ഭോവി ഗുരുപീഠം സന്ദർശിച്ചതും അദ്ദേഹം നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൈക്ക് ഉപയോഗിച്ച് വിദ്വേഷ പ്രസംഗം…
ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഇരട്ടകുട്ടികള്‍ മരിച്ചു; അമ്മ അവശനിലയില്‍ ആശുപത്രിയില്‍

ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഇരട്ടകുട്ടികള്‍ മരിച്ചു; അമ്മ അവശനിലയില്‍ ആശുപത്രിയില്‍

ബെംഗളൂരു: ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഒന്നരവയസുള്ള ഇരട്ടകുട്ടികള്‍ മരിച്ചു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്താണ് സംഭവം. ബെട്ടഹള്ളിയിലെ പ്രസന്ന പൂജ ദമ്പതികളുടെ മക്കളായ ത്രിശൂല്‍, ത്രിശ എന്നിവരാണ് മരിച്ചത്. അമ്മ പൂജയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബുധനാഴ്ച വൈകീട്ട് ഉന്തുവണ്ടിയില്‍ നിന്നാണ്…
ഫണ്ട്‌ വിനിയോഗത്തിൽ തിരിമറി; ബാർ കൗൺസിൽ ചെയർമാനെതിരെ കേസ്

ഫണ്ട്‌ വിനിയോഗത്തിൽ തിരിമറി; ബാർ കൗൺസിൽ ചെയർമാനെതിരെ കേസ്

ബെംഗളൂരു: ഫണ്ട് ഫിനിയോഗത്തിൽ അട്ടിമറി നടത്തിയതുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ (കെഎസ്ബിസി) ചെയർമാനും വൈസ് ചെയർമാനുമെതിരെ  കേസെടുത്തു. സംസ്ഥാനതല അഭിഭാഷക സമ്മേളനത്തിനിടെ ഫണ്ട് ദുരുപയോഗം ചെയ്തതിനു അധിക ചെലവ് നടത്തിയതുമായും ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകനായ ബസവരാജ് ആണ് ഇവർക്കെതിരെ…
കർണാടകയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഏപ്രിൽ 19 മുതൽ 21 വരെ തീരദേശ കർണാടകയിലും ഉൾപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരുവിൽ രണ്ട് ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ്…
ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും

ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും

ബെംഗളൂരു: ബെംഗളൂരു മഹാദേവപുര പ്രദേശത്തും പരിസരത്തുമുള്ള 21 ഐടി പാർക്കുകൾക്ക് കുടിവെള്ളത്തിനായി കാവേരി ജലം ലഭ്യമാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രദേശത്തെ ഐടി പാർക്കുകൾ പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്. ഇതിനൊരു പരിഹാരം കാണാൻ കമ്പനി…
ജയ് ശ്രീറാം വിളിച്ച മൂന്ന് യുവാക്കൾക്ക് മർദനം

ജയ് ശ്രീറാം വിളിച്ച മൂന്ന് യുവാക്കൾക്ക് മർദനം

ബെംഗളൂരു: ജയ് ശ്രീറാം ഉച്ചത്തിൽ വിളിച്ചതിനു ബെംഗളൂരുവിൽ യുവാക്കൾക്ക് മർദനം. ബുധനാഴ്ച വൈകീട്ട് വിദ്യാരണ്യപുരയ്ക്ക് സമീപമാണ് സംഭവം. ഡി.പവൻ കുമാർ, വിനായക്, രാഹുൽ എന്നിവർക്കാണ് മർദനമേറ്റത്. ഉച്ചകഴിഞ്ഞ് 3.20ന് വിദ്യാരണ്യപുര റോഡിലൂടെ മൂവരും ഉച്ചത്തിൽ ജയ് ശ്രീറാം വിളിച്ച് കാറിൽ വരികയായിരുന്നു.…
കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഹൊമ്മഹള്ളി വദ്ദരായപ്പാളയ സ്വദേശി മല്ലേശ് (60) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം കൂട്ടി ആനയെ ഓടിച്ചെങ്കിലും…