രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു

രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു

ബെംഗളൂരു: ക്ഷേത്ര പരിപാടിയുടെ ഭാഗമായി നടത്തിയ രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു. ബെംഗളൂരു റൂറലിലെ ആനേക്കലിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹുസ്‌കൂർ മദ്ദൂരമ്മ ക്ഷേത്രത്തിലെ വാർഷിക ക്ഷേത്രോത്സവത്തിൽ പത്തിലേറെ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. താഴേക്ക്…
ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു

ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു

ബെംഗളൂരു: വേനൽചൂട് രൂക്ഷമായതോടെ നഗരത്തിൽ ഇളനീർ വില വർധിക്കുന്നു. ചൂട് ദിനംപ്രതി ഉയരുന്നതോടെ ദാഹമകറ്റാൻ ആളുകൾ ഇളനീർ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. കനത്ത ചൂട് ഇളനീർ വിൽപനയേയും സാരമായി ബാധിച്ചിട്ടുണ്ട്. മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും നഗരത്തിൽ ഇളനീർ എത്തുന്നത്. എന്നാൽ…
സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: കർക്കശമായ പെരുമാറ്റം കാരണം സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ച അഞ്ച് പേർ അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുരേഷ് ആണ് മർദനത്തിനിരയായത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് സംഭവത്തിൽ അറസ്റ്റിലായത്.…
ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും

ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും

ബെംഗളൂരു: പിങ്ക് ലൈനിന്റെ ഭാഗമായ ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നതിനാൽ ബന്നാർഘട്ട മെയിൻ റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടച്ചിടും. മൈക്കോ സിഗ്‌നൽ മുതൽ ആനേപാളയ ജംഗ്ഷൻ വരെയുള്ള ഭാഗമാണ് ഒരു വർഷത്തേക്ക് അടച്ചത്. ഏപ്രിൽ ഒന്ന് മുതൽ…
സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും

സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും

ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആധുനിക സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തടയുന്നത് ലക്ഷ്യമിട്ടാണ് പരിശീലനമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു…
ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ

ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ

ബെംഗളൂരു: കർണാടകയിൽ ആദ്യഘട്ട ലോകസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പട്ടിക സമർപ്പിച്ചത് 358 പേർ. 14 മണ്ഡലങ്ങളിലേക്ക് 211 സ്വന്തന്ത്രരും 25 വനിതകൾ ഉൾപ്പെടെ ആകെ 492 പത്രികകൾ ആണ് സമർപ്പിച്ചത്. ചിക്കബെല്ലാപുര മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്.…
ബിഎംടിസിയുടെ ഇ-ബസിനു തീപിടിച്ചു

ബിഎംടിസിയുടെ ഇ-ബസിനു തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസിനു തീപിടിച്ചു. ബിഡദി ഡിപ്പോയിൽ (49) നിർത്തിയിട്ട ബസിനാണ് തീപിടിച്ചത്. ബിഎംടിസി സ്വിച്ച് മൊബിലിറ്റി (എഎൽ) നോൺ എസി ഇലക്‌ട്രിക് ബസിനാണ് ഡിപ്പോയിൽ നിർത്തിയിട്ടതോടെ തീപിടിച്ചത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തീപിടുത്തത്തിൻ്റെ യഥാർത്ഥ…
ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രിങ്ക് എന്ന നാല് നില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആയുർവേദ ക്ലിനിക് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്. നാല് ഫയർ ഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി വൈകുന്നേരം…
ബെംഗളൂരു മെഡിക്കൽ കോളേജിലെ 47ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കോളറയെന്ന് സംശയം

ബെംഗളൂരു മെഡിക്കൽ കോളേജിലെ 47ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കോളറയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഹോസ്റ്റലിലെ 47 ബിരുദാനന്തര (പിജി) വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളറയാണെന്നാണ് പ്രാഥമിക നിഗമനം. ലാബ് പരിശോധന ഫലം വന്നതിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്ന്…
മൈസൂരു – ചെന്നൈ റൂട്ടിലെ രണ്ടാമത് വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

മൈസൂരു – ചെന്നൈ റൂട്ടിലെ രണ്ടാമത് വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

ബെംഗളൂരു: മൈസൂരുവിൽ നിന്നും ചെന്നൈയിലേക്കുള്ള രണ്ടാമത് വന്ദേ ഭാരത്‌ ട്രെയിൻ സർവീസ് ആരംഭിച്ചു. മാർച്ച്‌ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് നിർവഹിച്ച ട്രെയിൻ ഏപ്രിൽ 4 വരെ ബെംഗളൂരു–ചെന്നൈ റൂട്ടിൽ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ട്രെയിനിന്റെ സമയപ്പട്ടികയ്ക്ക് കഴിഞ്ഞ…