യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു

യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിൽ യുവതിയും രണ്ട് പെൺമക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു. ഹനൂർ താലൂക്ക് സ്വദേശികളായ മീന (33), പവിത്ര (13), കീർത്തി (11) എന്നിവരാണ് മരിച്ചത്. മീന പെൺമക്കൾക്കും മകൻ സുരേന്ദ്രനുമൊപ്പം രാവിലെ വസ്ത്രങ്ങൾ അലക്കുന്നതിനായാണ് അണക്കെട്ടിലേക്ക് പോയത്. വസ്ത്രങ്ങൾ കഴുകുന്നതിനിടയിൽ മീന…

പൈപ്പ്ലൈനിൽ നിന്ന് ഡീസൽ മോഷണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെൽത്തങ്ങാടിയിൽ ഭൂഗർഭ പൈപ്പ് ലൈനിൽ നിന്ന് 12,000 ലിറ്റർ ഡീസൽ മോഷ്ടിച്ച അഞ്ച് പേർ അറസ്റ്റിൽ. ബെൽത്തങ്ങാടി പുതുവെട്ട് വില്ലേജിലെ ദിനേശ് ഗൗഡ (40), മോഹൻ (28), കഡബ താലൂക്കിലെ ജയ സുവർണ (39), ഹാസൻ ബേലൂർ താലൂക്കിലെ ഹരേഹള്ളി…
സുമലത ബിജെപിയിൽ ചേർന്നു

സുമലത ബിജെപിയിൽ ചേർന്നു

ബെംഗളൂരു: മാണ്ഡ്യയിലെ സിറ്റിങ് എംപിയും നടിയുമായ സുമലത അംബരീഷ് ഇനി ബിജെപിക്കൊപ്പം പ്രവർത്തിക്കും. കർണാടക മുൻ മുഖ്യമത്രി ബി. എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ സുമലതയെ പാർട്ടി…
ആസ്തി 217.21 കോടി രൂപ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി എച്ച്. ഡി. കുമാരസ്വാമി

ആസ്തി 217.21 കോടി രൂപ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടി രൂപയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ…
ബെംഗളൂരു വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടി

ബെംഗളൂരു വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള (ബിഐഎഎൽ) കരാർ ആണ് നീട്ടിയത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ).…
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; എംഎൽഎ എ.സി. ശ്രീനിവാസക്കെതിരെ കേസ്

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; എംഎൽഎ എ.സി. ശ്രീനിവാസക്കെതിരെ കേസ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിനെ തുടർന്ന് പുലികേശിനഗർ കോൺഗ്രസ് എംഎൽഎ എ.സി. ശ്രീനിവാസയ്ക്കും അനുയായികൾക്കുമെതിരെ കേസെടുത്തു. എംഎൽഎ ഓഫീസിൽ അനധികൃതമായി യോഗം നടത്തി കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അപേക്ഷ സ്വീകരിച്ചതിനെ തുടർന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച…

സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

ബെംഗളൂരു: കോപ്പാളിലെ സർക്കാർ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഗാപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒന്നുമുതൽ ആറുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ഇതിനു മുമ്പും ഭക്ഷ്യവിഷബാധ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.…

എംപി സുമലത അംബരീഷ് നാളെ ബിജെപിയിൽ ചേരും

ബെംഗളൂരു: മാണ്ഡ്യ എംപി സുമലത അംബരീഷ് നാളെ ബിജെപിയിൽ ചേരും. 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച സുമലത ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമിയാണ് ഇത്തവണ മാണ്ഡ്യയിൽ നിന്ന് എൻഡിഎ ടിക്കറ്റിൽ…

ബെംഗളൂരു സബർബൻ പദ്ധതി; നാലാം ഇടനാഴിക്കായി ഭൂമി അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ (ബിഎസ്ആർപി) നാലാം ഇടനാഴി നിർമാണത്തിനായി 114.47 ഏക്കർ ഭൂമി അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ). ഹീലലിഗെയ്ക്കും രാജനുകുണ്ടേയ്ക്കും ഇടയിലുള്ള കനക ലൈൻ ആണ് നാലാം ഇടനാഴിയിൽ ഉൾപ്പെടുന്നത്. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കമ്പനി-കർണാടക…

സംസ്ഥാനത്തെ എല്ലാ കുഴൽക്കിണറുകളും പരിശോധിക്കാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള മുഴുവൻ കുഴൽക്കിണറുകളും പരിശോധിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. വിജയപുരയിൽ തുറന്നിട്ട കുഴൽക്കിണർ കുഴിയിൽ രണ്ട് വയസുകാരൻ വീണതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. നിയമം അനുശാസിക്കുന്ന പ്രകാരം എല്ലാ കുഴൽക്കിണറുകളും കൃത്യമായി മൂടിയിട്ടുണ്ടെന്ന്…