വിഷു, ഈസ്റ്റര്‍, വേനല്‍ അവധി; മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ

വിഷു, ഈസ്റ്റര്‍, വേനല്‍ അവധി; മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: വിഷു, ഈസ്റ്റര്‍, വേനല്‍ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്‌ മംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ശനിയാഴ്ചകളില്‍ മംഗളൂരുവില്‍ നിന്നും നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച…
പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം; വ്യോമസേന പരിശീലകന്‍ മരിച്ചു

പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം; വ്യോമസേന പരിശീലകന്‍ മരിച്ചു

ന്യൂഡൽഹി: പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ വ്യോമസേനാ പരിശീലകന്‍ മരിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടറും കര്‍ണാടക സ്വദേശിയുമായ മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശനിയാഴ്ച ആഗ്രയില്‍ നടന്ന ഡെമോ ഡ്രോപ്പ്…
മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കേസെടുക്കും

മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കേസെടുക്കും

ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും ഉപേക്ഷിക്കുന്നവർക്കെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച് കർണാടകയിലെ എല്ലാ മെഡിക്കൽ കോളേജുകളുടെയും ഡയറക്ടർമാർക്കായി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മക്കൾ പ്രായമായ മാതാപിതാക്കളെ വൈദ്യചികിത്സയ്ക്ക് പ്രവേശിപ്പിച്ച…
കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് മേയിൽ

കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് മേയിൽ

ബെംഗളൂരു: കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 11 ന് വോട്ടെടുപ്പ് നടക്കും. 222 ഗ്രാമപഞ്ചായത്തുകളിലായി ഒഴിവുള്ള 260 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ…
സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ് മിനി വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദാവൻഗെരെ മായക്കൊണ്ട താലൂക്കിലെ ആട്ടിഗെരെ ഗ്രാമത്തിന് സമീപം ദേശീയപാത 76-ൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബെളഗാവി കാഗ്‌വാഡ് താലൂക്കിലെ ഷിരഗുപ്പ ഗ്രാമത്തിലെ ബസവരാജപ്പ (38), വിജയ് കുമാർ (35),…
നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ചുകയറി അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ചുകയറി അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കലബുർഗി ജില്ലയിലെ നെലോഗി ക്രോസിന് സമീപം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. സംഭവത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇവരെ ജെവർഗിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ നാലുപേർ ബാഗൽകോട്ട് ജില്ലയിൽ…
കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യയെ ജീവനോടെ കണ്ടെത്തി; രണ്ട് വർഷത്തെ ശിക്ഷയ്ക്ക് ശേഷം യുവാവ് നിരപരാധിയെന്ന് കോടതി

കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യയെ ജീവനോടെ കണ്ടെത്തി; രണ്ട് വർഷത്തെ ശിക്ഷയ്ക്ക് ശേഷം യുവാവ് നിരപരാധിയെന്ന് കോടതി

ബെംഗളൂരു: കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ ജീവനോടെ തിരിച്ചെടുത്തിയതോടെ കുറ്റവാളിയാണെന്ന് കോടതി വിധിച്ച യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ് ആണ് രണ്ട് വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞത്. ഭാര്യ മല്ലിയെ കൊലപ്പെടുത്തിയ കേസിലാണ്…
ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ്

ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ്

ബെംഗളൂരു: ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ബൈക്ക് ടാക്സി സേവനങ്ങൾക്ക് കർണാടക ഹൈക്കോടതി താൽകാലിക നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ…
രാത്രി യാത്ര നിരോധനം; ബന്ദിപ്പുർ ചലോ പദയാത്ര ഏപ്രിൽ ആറിന്

രാത്രി യാത്ര നിരോധനം; ബന്ദിപ്പുർ ചലോ പദയാത്ര ഏപ്രിൽ ആറിന്

ബെംഗളൂരു: ബന്ദിപ്പുർ പാത വഴിയുള്ള രാത്രികാല ഗതാഗത നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെതിരെ പ്രതിഷേധിച്ചുള്ള ബന്ദിപ്പുർ ചലോ പദയാത്ര ഏപ്രിൽ ആറിന് നടക്കും. പരിസ്ഥിതി പ്രവർത്തകർ, കർഷകർ, ദളിത്‌ വിഭാഗം, വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 500-ലധികം പേർ പദയാത്രയിൽ പങ്കെടുക്കും. ഞായറാഴ്ച…
ഐഫോൺ വാങ്ങിച്ചതിന് ശകാരിച്ചു; യുവാവ് ജീവനൊടുക്കി

ഐഫോൺ വാങ്ങിച്ചതിന് ശകാരിച്ചു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഐഫോൺ വാങ്ങിയതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നു യുവാവ് ജീവനൊടുക്കി. ബെളഗാവിയിലാണ് സംഭവം. റഷീദ് ഷെയിഖ് (24) ആണ് മരിച്ചത്. എഴുപതിനായിരം രൂപയുടെ ഫോണ്‍ വാങ്ങി വീട്ടില്‍ വന്ന യുവാവിനെ പിതാവ് വഴക്കു പറഞ്ഞു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.…