ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി. കലബുർഗി ഗബാരെ ലേഔട്ടിൽ താമസിച്ചിരുന്ന സന്തോഷ്കുമാർ കൊറള്ളി, ഭാര്യ ശ്രുതി, മക്കളായ മുനിഷ്, അനീഷ് (4 മാസം) എന്നിവരാണ് മരിച്ചത്. വൈദ്യുതി വിതരണ കമ്പനിയിലെ (ജെസ്‌കോം) സീനിയർ അക്കൗണ്ടന്റായിരുന്നു…
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബെംഗളൂരു: വിലക്കയറ്റത്തിനെതിരായ രാപ്പകൽ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതി ഉപരോധിക്കാൻ മാർച്ച് നടത്തിയ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. മുഖ്യമന്ത്രിയുടെ വീട് വളയുമെന്ന് പ്രഖ്യാപിച്ചായിരുന്നു മാർച്ച്. ബിജെപി…
ഡൽഹിയിലെ പുതിയ കർണാടക ഭവൻ തുറന്നു

ഡൽഹിയിലെ പുതിയ കർണാടക ഭവൻ തുറന്നു

ബെംഗളൂരു: ഡൽഹിയിലെ ചാണക്യപുരിയിൽ നയതന്ത്ര കേന്ദ്രമായ കാവേരി എന്ന പുതിയ കർണാടക ഭവൻ കെട്ടിടം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 140 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതിക്ക് 2019ലാണ് അംഗീകാരം ലഭിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച 50…
സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ഹവാല ഇടപാടുമുള്ളതായി ഡിആർഐ

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ഹവാല ഇടപാടുമുള്ളതായി ഡിആർഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് ഹവാല പണമിടപാടിലും പങ്കുള്ളതായി കണ്ടെത്തൽ. 38 കോടിയോളം വരുന്ന ഹവാല ഇടപാടിലും രന്യ പങ്കാളിയായിരുന്നെന്ന് ഡിആർഐ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഹവാല കേസിൽ രന്യയ്ക്കൊപ്പം തരുൺ രാജും സാഹിൽ ജെയ്നും പ്രതികളാണ്.…
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി. വി. നാരായണ അന്തരിച്ചു

എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി. വി. നാരായണ അന്തരിച്ചു

ബെംഗളൂരു: കന്നഡ എഴുത്തുകാരനും വിവർത്തകനും സാമൂഹിക പ്രവർത്തകനുമായ പി. വി. നാരായണ അന്തരിച്ചു. 82 വയസായിരുന്നു. വാർദ്ധക്യജനക അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിൽ വ്യാഴാഴ്ചയാണ് അന്ത്യം. വിവർത്തകനെന്ന നിലയിൽ, നാരായണ ഇംഗ്ലീഷിൽ നിന്നും തെലുങ്കിൽ നിന്നും 22-ലധികം കൃതികൾ കന്നഡയിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ…
കർണാടക ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടക ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മാണ്ഡ്യ തുബിനകെരെയ്ക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് ബസ് ഇടിക്കുകയായിരുന്നു. രാജെ ഉർസ് (51), ഭാര്യ നിശ്ചിത (45), ബന്ധു…
കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും

കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ മിനിമം തൊഴിൽ വേതനം വർധിപ്പിച്ചേക്കും. വിദഗ്ധ തൊഴിലാളികൾക്കും അവിദഗ്ധ തൊഴിലാളികൾക്കും ഏറ്റവും ഉയർന്ന മിനിമം വേതനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി ഇതോടെ സംസ്ഥാനം മാറുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. വേതന വർധനവ് സംബന്ധിച്ച…
ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് പ്രവർത്തനസമയത്തിൽ മാറ്റം. കർണാടകയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കലബുർഗി ജില്ലയിലെ 6 ഡിവിഷനുകളിലും വിജയപുര, ബാഗൽക്കോട്ട്, ബെളഗാവി ഡിവിഷനുകളിലുമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക്…
ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കണമെന്ന് ഹൈക്കോടതി

ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: റാപിഡോ ഉൾപ്പെടെയുള്ള ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ സർക്കാരിനോട് നിർദേശിച്ച് കർണാടക ഹൈക്കോടതി. അടുത്ത ആറ് ആഴ്ചക്കകം സേവനം നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. റാപ്പിഡോ, ഉബർ, ഒല, മറ്റ് ബൈക്ക് ടാക്സി അഗ്രഗേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ…
വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

ബെംഗളൂരു: വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. ബെഗൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ് സകമ്മയെയും ഫിസിക്കൽ ട്രെയിനിംഗ് അധ്യാപിക സുമിത്രമ്മയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ…