സർക്കാർ കരാറുകളിലെ സംവരണം; ന്യുനപക്ഷത്തിലെ എല്ലാ വിഭാഗക്കാർക്കും അർഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

സർക്കാർ കരാറുകളിലെ സംവരണം; ന്യുനപക്ഷത്തിലെ എല്ലാ വിഭാഗക്കാർക്കും അർഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സർക്കാർ കരാറുകളിൽ ന്യുനപക്ഷത്തിൽ പെട്ട എല്ലാ വിഭാഗക്കാർക്കും അർഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സർക്കാർ കരാറുകളിൽ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനെതിരെ ബിജെപി ഉന്നയിച്ച എതിർപ്പുകൾ വസ്തുതകൾ പരിശോധിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി…
വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കർണാടക നിയമസഭ

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കർണാടക നിയമസഭ

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ. നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എച്ച്. കെ. പാട്ടീലാണ് പ്രമേയം അവതരിപ്പിച്ചത്. ഏകപക്ഷീയമായ ബില്ലാണിതെന്നും പ്രതിപക്ഷത്തിന്റെ ആശയങ്ങളെയോ എതിർപ്പുകളോ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നും മന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.…
സ്വർണക്കടത്ത് കേസ്; നടൻ തരുൺ രാജുവിന്റെ ജാമ്യഹർജി തള്ളി

സ്വർണക്കടത്ത് കേസ്; നടൻ തരുൺ രാജുവിന്റെ ജാമ്യഹർജി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തെലുങ്ക് നടൻ തരുൺ കൊണ്ടുരു രാജുവിന്റെ ജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയും നടി രന്യ റാവുവിന്റെ അടുത്ത സുഹൃത്തുമാണ് തരുൺ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജാമ്യം ലഭിച്ച്…
സ്വർണക്കടത്ത് കേസ്; രന്യയ്ക്കെതിരെ അപകീർത്തി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ഹൈക്കോടതി

സ്വർണക്കടത്ത് കേസ്; രന്യയ്ക്കെതിരെ അപകീർത്തി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ് നടി രന്യ റാവുവിനും, വളർത്തച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനുമെതിരെ തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കാൻ കർണാടക ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരവ്. രന്യ റാവു…
കർണാടക ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കർണാടക ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഓടുന്നതിനിടെ കർണാടക ആർടിസി ബസിന് തീപിടിച്ചു. ബീദർ ഔറാദ് താലൂക്കിലെ കാപ്പിക്കെരെ ക്രോസിന് സമീപമാണ് അപകടമുണ്ടായത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെകെആർടിസി) ബസിനാണ് തീപിടിച്ചത്. ബീദറിൽ നിന്ന് ഔറാദിലേക്ക് പോകുകയായിരുന്നു ബസ്. ബസിന്റെ പുറകിൽ നിന്ന് പുക…
പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം നടത്തിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കലബുർഗി വാഡി പോലീസ് സ്റ്റേഷനിലാണ് സംഭവം. എഎസ്ഐ മൊഹിയുദ്ദീൻ മിയാൻ, ഹെഡ് കോൺസ്റ്റബിൾമാരായ നാഗരാജ്, സൈബന്ന, കോൺസ്റ്റബിൾമാരായ ഇമാം, നാഗഭൂഷൺ എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സ്റ്റേഷനിൽ പരാതി നൽകാൻ…
സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം; ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം; ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗത്തിന് സംവരണം നൽകുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ട് കോടി രൂപയില്‍ താഴെയുള്ള സിവില്‍ ജോലികള്‍ക്കും ഒരു കോടി രൂപയില്‍ താഴെയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണത്തിനും നാല് ശതമാനം സംവരണം അനുവദിക്കുന്നതാണ് ബില്‍. സംസ്ഥാനത്ത് ഒബിസി…
രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎക്കെതിരെ കേസെടുത്തു. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻ​ഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് ഹൈ​ഗ്രൗണ്ട് പോലീസ് കേസെടുത്തത്. യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ…
കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം; മാർച്ച്‌ 22ന് കർണാടക ബന്ദ്

കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം; മാർച്ച്‌ 22ന് കർണാടക ബന്ദ്

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബന്ദ് പിൻവലിക്കാൻ ഗതാഗത വലുപ്പുമായി സംഘടന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.…
കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നു; വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കുമെന്ന് ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നു; വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കുമെന്ന് ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

ബെംഗളൂരു: കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ. കർണാടക ആപ്പ്-ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യൂഉ) ഓല, ഉബർ, റാപ്പിഡോ എന്നിവ നടത്തുന്ന വിമാനത്താവള യാത്രകൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. കമ്പനികൾ ക്യാബ് ഡ്രൈവർമാരുടെ മേൽ കുറഞ്ഞ…