രാമനഗര ഇനിമുതൽ ബെംഗളൂരു സൗത്ത്; പേരുമാറ്റത്തിനു അംഗീകാരം നൽകി കർണാടക മന്ത്രിസഭ

രാമനഗര ഇനിമുതൽ ബെംഗളൂരു സൗത്ത്; പേരുമാറ്റത്തിനു അംഗീകാരം നൽകി കർണാടക മന്ത്രിസഭ

ബെംഗളൂരു: രാമനഗര ജില്ലയുടെ പേരുമാറ്റാൻ കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു സൗത്ത് എന്നാണ് ജില്ലയ്ക്ക് പുനർനാമകരണം ചെയ്യുക. ബിജെപി-ജെഡിഎസ് സഖ്യത്തിൽ എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രാമനഗര എന്ന പേരിൽ ജില്ല രൂപവത്കരിച്ചത്. രാമനഗര പ്രദേശം പുനർനാമകരണം ചെയ്യപ്പെട്ട ജില്ലയുടെ…
കൂട്ടബലാത്സംഗ പരാതി: ബിജെപി എംഎൽഎ മുനിരത്‌നയുടെ പേരിൽ കേസെടുത്തു

കൂട്ടബലാത്സംഗ പരാതി: ബിജെപി എംഎൽഎ മുനിരത്‌നയുടെ പേരിൽ കേസെടുത്തു

ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ നല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആർഎംസി യാർഡ് പോലീസാണ് മുനിരത്നയുടെയും സഹായികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവരുടെയും പേരിൽ കേസെടുത്തത്. ബിജെപി പ്രവര്‍ത്തകയായ നാല്പത് കാരിയായ യുവതി നൽകിയ…
കാട്ടാന ആക്രമണം; മടിക്കേരിയില്‍ യുവാവ്‌ കൊല്ലപ്പെട്ടു

കാട്ടാന ആക്രമണം; മടിക്കേരിയില്‍ യുവാവ്‌ കൊല്ലപ്പെട്ടു

ബെംളൂരു : മടിക്കേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ദേവരപുര ഗ്രാമത്തിലെ എസ്റ്റേറ്റ് തൊഴിലാളിയായ അന്നയ്യയാണ് (41) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ഉത്സവാഘോഷത്തിനിടെ തോട്ടത്തിലേക്ക് പോകുന്നതിനിടെ കാട്ടാന അന്നയ്യയെ ആക്രമിക്കുകയായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി അയ്യപ്പ ക്ഷേത്രത്തിൽ പൂജ…
കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീം

കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീം

ബെംഗളൂരു: കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീമിനെ നിയമിച്ചു. സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജി - ഐജിപി) ഡോ. അലോക് മോഹൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 1993 ബാച്ച് കർണാടക കേഡർ…
ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയിൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ സ്ഥലം മാറ്റി. ആനേക്കൽ സൂര്യനഗർ എസ്ബിഐ ശാഖയിലാണ് സംഭവം. മാനേജറെ സ്ഥലം മാറ്റിയ കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്. കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത ബാങ്ക് മാനേജരുടെ…
സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. വിജയപുരയിലെ മനാഗുളിക്ക് സമീപമാണ് അപകടം. എസ്‌യുവിയിൽ സഞ്ചരിച്ചിരുന്ന നാല് പേരും ബസിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ വിജയപുരിയിലെ ദേശീയപാത 50-ല്‍ മാംഗുളി ടൗണിന് സമീപമായിരുന്നു അപകടം നടന്നത്.…
അന്താരാഷ്ട്ര ബുക്കർ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

അന്താരാഷ്ട്ര ബുക്കർ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടൻ: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്‌ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്. കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്തിയാണ്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം…
നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌കോട്ടിലെ അമനിക്കരെയ്ക്ക് സമീപമാണ് കനത്ത മഴയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. നാട്ടുകാർ കുഞ്ഞിനെ കണ്ടയുടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വസ്ത്രങ്ങളിൽ പൊതിഞ്ഞ് ബാഗിൽ…
സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ ഡിഗ്രി കോളേജുകളിലെയും ലോ കോളേജുകളിലെയും ബിരുദ കോഴ്സുകളുടെ ഫീസ് നിരക്ക് വർധിപ്പിച്ചു.ബിഎ, ബികോം, ബിബിഎ, ബിബിഎം, ബിഎസ്‌സി, എൽഎൽബി കോഴ്സുകൾളുടെ  ഫീസ് നിരക്കിലാണ് അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. പട്ടികജാതി, വർഗ വിഭാഗത്തിലെ വിദ്യാർഥികൾ, പെൺകുട്ടികൾ…
കാത്തിരിപ്പ് അവസാനിക്കുന്നു; തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്

കാത്തിരിപ്പ് അവസാനിക്കുന്നു; തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്

കൊച്ചി: ഏറെ കാലമായുള്ള ബെംഗളൂരു മലയാളികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്. തിരുവനന്തപുരം നോര്‍ത്ത് - ബെംഗളൂരു എസ്എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ്…