കർണാടക ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

കർണാടക ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസിടിച്ച് യുവാവ് മരിച്ചു. മാണ്ഡ്യ മദ്ദൂർ ബസ് സ്റ്റാൻഡിൽ ബുധനാഴ്ചയാണ് സംഭവം. തുബിനകെരെ സ്വദേശി അരുൺ (23) ആണ് മരിച്ചത്. ബെംഗളൂരു-മൈസൂരു ഹൈവേയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അരുണിനെ ബസിടിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ അരുൺ പെട്ടെന്ന് പിൻചക്രത്തിനടിയിലേക്ക്…
കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചിക്കബല്ലാപുര വരദഹള്ളി ഗ്രാമത്തിലാണ് രോഗം സ്ഥിരീകരിച്ചത്. വരദഹള്ളി മാർക്കറ്റിൽ നിന്ന് കൊണ്ടുവന്ന കോഴികളിലാണ് രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായി അടിയന്തര…
റായ്ച്ചൂരിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി

റായ്ച്ചൂരിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: റായ്ച്ചൂർ മാലിയാബാദ് ഗ്രാമത്തിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഗ്രാമത്തിലെ കന്നുകാലികളെ പുലി കൊന്നിരുന്നു. വനംവകുപ്പ് ഒരുക്കിയ കെണിയിൽ പുലി അകപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ശ്രമിച്ചിട്ടും, പുലിയെ പിടികൂടാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.…
ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗം; 52 കടകൾക്ക് പിഴ ചുമത്തി

ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗം; 52 കടകൾക്ക് പിഴ ചുമത്തി

ബെംഗളൂരു: ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ച 52 കടകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തുടനീളമുള്ള നിരവധി ഹോട്ടലുകളിൽ ഇഡ്ഡലി തയ്യാറാക്കാൻ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.…
ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ബുധനാഴ്ച സംസ്ഥാനത്തെ പല ജില്ലകളിലും പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മാർച്ച് 3 വരെ ഇത്…
ആരോഗ്യ പ്രശ്നങ്ങളുള്ള പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന് സ്പീക്കർ

ആരോഗ്യ പ്രശ്നങ്ങളുള്ള പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന് സ്പീക്കർ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി പുരുഷന്മാരിലേക്കും വ്യാപിപ്പിക്കണമെന്ന് നിയമസഭാ സ്പീക്കർ യു.ടി. ഖാദർ. വൃക്ക സംബന്ധമായ അസുഖമുള്ള പുരുഷന്മാരെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അദ്ദേഹം കത്തയച്ചു.…
നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് ആവശ്യം

നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ആറ് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎംഎഫ് മുമ്പോട്ട് വരുന്നത്. നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി…
സംസ്ഥാനത്തിന്റെ ജലസേചന പദ്ധതികൾക്ക് ധനസഹായം നല്‍കണം; കേന്ദ്രത്തോട് ആവശ്യവുമായി ഡി. കെ. ശിവകുമാർ

സംസ്ഥാനത്തിന്റെ ജലസേചന പദ്ധതികൾക്ക് ധനസഹായം നല്‍കണം; കേന്ദ്രത്തോട് ആവശ്യവുമായി ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്തിന്റെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് അംഗീകാരവും സാമ്പത്തിക സഹായവും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിലുള്ള ജലസേചന പദ്ധതികൾക്ക് അംഗീകാരവും ഫണ്ടും അനുവദിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു. 11,123 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആറ്…
മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

ബെംഗളൂരു: ഐ‌പിഎസ് ഓഫീസർ ഡി. രൂപ നൽകിയ മാനനഷ്ടക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്ക് ആശ്വാസം. രോഹിണിക്കെതിരായ ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. 2023 ലെ സ്വകാര്യ തർക്കത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇരുവരും പരസ്പരം നടത്തിയ…
നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും, വിശ്രമിക്കാനും ഇനി റിക്ലൈനർ കസേരകൾ

നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും, വിശ്രമിക്കാനും ഇനി റിക്ലൈനർ കസേരകൾ

ബെംഗളൂരു: കര്‍ണാടക നിയമസഭയിൽ എം.എൽ.എമാരുടെ ഉച്ചമയക്കത്തിന് ഇനി റിക്ലൈനർ കസേരകൾ (ചാരുകസേരകള്‍). സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. നിയമസഭയിലെ വിശ്രമമുറികളിൽ 15 റിക്ലൈനർ കസേരകൾ ക്രമീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കാനായി പോകുന്ന സാമാജികരിൽപലരും പിന്നെ സഭയിൽ…