പക്ഷിപ്പനി; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

പക്ഷിപ്പനി; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

ബെംഗളൂരു : അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ ഗുപ്തയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം…
ഗില്ലൻ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും

ഗില്ലൻ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും

ബെംഗളൂരു: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ്. നിപാനി താലൂക്കിലെ ഡോണെവാഡി ഗ്രാമത്തിൽ നിന്നുള്ള ബാലഗൗഡ പാട്ടീൽ (64) ആണ് മരിച്ചത്. കോലാപുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹുക്കേരി താലൂക്കിൽ നിന്നുള്ള…
അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ബാലിക കുഴഞ്ഞുവീണു മരിച്ചു

അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ബാലിക കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോപ്പാൾ കുഷ്ടഗി താലൂക്കിലെ ബലുതഗി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആലിയ മുഹമ്മദ് റിയാസ് ആണ് മരിച്ചത്. അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. അംഗൻവാടി ജീവനക്കാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ…
കാർവാർ നാവൽ ബേസിനെ കുറിച്ച് പാക് ഏജന്റുമാർക്ക് വിവരം നൽകി; രണ്ട് പേർ പിടിയിൽ

കാർവാർ നാവൽ ബേസിനെ കുറിച്ച് പാക് ഏജന്റുമാർക്ക് വിവരം നൽകി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കാർവാറിലെ ഐഎൻഎസ് കദംബ നാവിക താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമാർക്ക് ചോർത്തി നൽകിയ രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കാർവാർ മുഡഗ സ്വദേശി വേടൻ തണ്ടേൽ, അങ്കോള സ്വദേശി അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും…
ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക; സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി വിതരണം നിർത്തിവെച്ചു

ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക; സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി വിതരണം നിർത്തിവെച്ചു

ബെംഗളൂരു: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികാരകമാകുമെന്ന് ആശങ്കയെ തുടർന്ന് സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി (നിലക്കടല മിഠായി) വിതരണം നിർത്തിവെച്ചു. ചിക്കിയുടെ അനുചിതമായ സംഭരണത്തെക്കുറിച്ചും കാലഹരണപ്പെട്ട ചിക്കികള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉയർന്നതോടെയാൻ നടപടിയെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ധാര്‍വാഡിലെ ഡെപ്യൂട്ടി…
നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ 2026ഓടെ പിങ്ക് ലൈൻ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഇടനാഴിയാണ് ഇതോടെ പ്രവർത്തനക്ഷമമാകുക. 21.26 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിന്റെ നിർമാണം 93.13 ശതമാനം പൂർത്തിയായെങ്കിലും, മറ്റ്‌ ജോലികൾ…
സംസ്ഥാനത്തെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി

സംസ്ഥാനത്തെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി

ബെംഗളൂരു: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കർണാടകയിലെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് പദ്ധതിയിടുന്നത്. സംസ്ഥാനത്തെ പല റെയിൽവേ സ്റ്റേഷനുകളിലും വർഷങ്ങളായി നവീകരണം നടന്നിട്ടില്ല. ഇത്തരത്തിലുള്ള സ്റ്റേഷനുകളിലാണ് നവീകരണ പ്രവൃത്തികൾ നടത്തുക.…
പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചു; നാല് വയസുകാരൻ മരിച്ചു

പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചു; നാല് വയസുകാരൻ മരിച്ചു

ബെംഗളൂരു: പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചതിനെ തുടർന്ന് നാല് വയസുകാരൻ മരിച്ചു. മാണ്ഡ്യ നാഗമംഗലയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജീത് ആണ് മരിച്ചത്. പശ്ചിമബംഗാളിൽ നിന്നുതന്നെ ജോലിക്ക് വന്ന പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ…
ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; 20 പേർ അറസ്റ്റിൽ

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; 20 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിൽ. ഒളിവിൽ പോയ പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ…
സംസ്ഥാന ബജറ്റ് അവതരണം മാർച്ച്‌ ഏഴിന്

സംസ്ഥാന ബജറ്റ് അവതരണം മാർച്ച്‌ ഏഴിന്

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാർച്ച് 7ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് സമ്മേളനം മാർച്ച് 3 ന് ആരംഭിക്കും. ഗവർണർ താവർചന്ദ് ഗെലോട്ട് ഇരുസഭകളെയും അഭിസംബോധന ചെയ്യും. മാർച്ച് 6 വരെ മൂന്ന് ദിവസത്തേക്ക് ചർച്ചകൾ നടക്കും.…