മഹാ കുംഭമേള; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മഹാ കുംഭമേള; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല്‌ പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാൻ എയർ ആംബുലൻസ് ഉള്‍പ്പെടെ…
ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ തീരുമാനം

ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ തീരുമാനം

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ എല്ലാ വിലപിടിപ്പുള്ള സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറും. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി 14, 15 തീയതികളിലായി സ്വത്തുക്കൾ കൈമാറാനാണ് തീരുമാനം. ജയലളിതയുടെ…
മലയാളി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

മലയാളി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ഹൊസൂരിൽ മലയാളി വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൊസൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ചര്‍ച്ചിനു സമീപം മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹൊസൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി താമസിച്ചിരുന്ന ഇദ്ദേഹം പേര് തോമസ് എന്നാണെന്നും സ്വദേശം വയനാട് ആണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഏകദേശം…
സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം; യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം; യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

ബെംഗളൂരു: സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. റായ്ച്ചൂർ ജലഹള്ളിയിലാണ് സംഭവം. ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ച് രംഗപ്പയുടെ കുടുംബാംഗങ്ങളാണ് യുവതിയെ മർദ്ദിച്ചത്.…
എസ്എസ്എൽസി, പിയു പരീക്ഷകൾക്കുള്ള മിനിമം ഹാജർനില നിബന്ധനകളില്‍ മാറ്റമില്ല

എസ്എസ്എൽസി, പിയു പരീക്ഷകൾക്കുള്ള മിനിമം ഹാജർനില നിബന്ധനകളില്‍ മാറ്റമില്ല

ബെംഗളൂരു: എസ്എസ്എൽസി, പിയുസി പരീക്ഷകൾക്കുള്ള മിനിമം ഹാജർ മാനദണ്ഡത്തിൽ യാതൊരു ഇളവും നൽകില്ലെന്ന് കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചു. നിലവിൽ പരീക്ഷകൾ എഴുതുന്നതിനു 75 ശതമാനമാണ് മിനിമം ഹാജർനില. വിദ്യാർഥികൾക്ക് ഹാജർനില കുറവാണെങ്കിൽ, അവർക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് കെഇഎ വ്യക്തമാക്കി.…
എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്കയ്ക്ക് സമീപമുള്ള ഡിഗ്രി കോളേജുകൾക്ക് ഫെബ്രുവരി 13 മുതൽ 14 വരെ അവധി പ്രഖ്യാപിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. എയർഫോഴ്‌സ് സ്‌റ്റേഷനും യെലഹങ്കയ്ക്കും ചുറ്റുമുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകൾക്ക് ഈ…
അറ്റകുറ്റപ്പണി; ട്രെയിൻ രണ്ടു മണിക്കൂർ വൈകും

അറ്റകുറ്റപ്പണി; ട്രെയിൻ രണ്ടു മണിക്കൂർ വൈകും

ബെംഗളൂരു: പാലക്കാട് ഡിവിഷന് കീഴിലെ റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി 31ന് രാത്രി 11.45ന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ട മംഗളൂരു-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ( 22638) രണ്ടു മണിക്കൂർ വൈകി 1.45നാണ് പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.…
മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും

ബെംഗളൂരു: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും. ബെളഗാവി വഡ്ഗാവിലെ ജ്യോതി ഹട്ടർമത് (50), മേഘ ഹട്ടർമത് (24), ഷെട്ടി ഗല്ലി നിവാസിയായ അരുൺ കോപാർഡെ (61), ശിവാജി നഗർ നിവാസിയായ മഹാദേവി…
മാനസികമായി പീഡിപ്പിച്ചു പണം തട്ടി;  ഭർത്താവിന്റെ പരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസ്

മാനസികമായി പീഡിപ്പിച്ചു പണം തട്ടി; ഭർത്താവിന്റെ പരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസ്

ബെംഗളൂരു: ഭർത്താവിന്റെ പീഡനപരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസെടുത്തു. ഭർത്താവ് ഹർഷവർധൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹ ശേഷം മാനസികമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്റെ പക്കൽ നിന്നും പണം തട്ടിയെന്നുമാണ് ഹർഷവർധൻ പോലീസിൽ പരാതി നൽകിയത്. കള്ളക്കേസിൽ കുടുക്കി അകത്തിടുമെന്നും സ്വകാര്യ…
നാളികേര ഉത്പാദനം; കേരളത്തെ മറികടന്ന് കർണാടക

നാളികേര ഉത്പാദനം; കേരളത്തെ മറികടന്ന് കർണാടക

ബെംഗളൂരു: നാളികേര ഉത്പാദനത്തിൽ കേരളത്തെ മറികടന്ന് ഒന്നാമതെത്തി കർണാടക. 2016 മുതൽ കർണാടകയാണ് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) കണക്കനുസരിച്ച് 2022-2023 ൽ കർണാടക ഉത്പാദിപ്പിച്ചത് 595 കോടി തേങ്ങയാണ്. 563 കോടിയുമായി കേരളം…