ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠനം പൂർത്തിയായി

ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠനം പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു - തുമകൂരു മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക്. 56.6 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിൻ്റെ സാധ്യതാ പഠന റിപ്പോർട്ട് പൂർത്തിയാക്കി. റിപ്പോർട്ട് ബിഎംആർസിഎൽ സംസ്ഥാന സർക്കാരിന് കൈമാറി. ബെംഗളൂരുവിനെ മറ്റൊരു ജില്ലയുമായി മെട്രോ സർവീസ് മുഖേനെ ബന്ധിപ്പിക്കുന്ന ആദ്യ പദ്ധതിയാകും ഇത്.…
തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്

തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്. ജയിൽ തടവുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ, കുടുംബ പശ്ചാത്തലം, ബന്ധങ്ങൾ, ജയിലിലെ പെരുമാറ്റം എന്നിവ ഉൾപ്പെടെയാണ് പോലീസ് പരിശോധിക്കുന്നത്. ബെംഗളൂരുവിലെ പരപ്പന…
ഗാന്ധിജിക്കെതിരെ അവഹേളനം; എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു

ഗാന്ധിജിക്കെതിരെ അവഹേളനം; എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു

ബെംഗളൂരു : മഹാത്മാ ഗാന്ധിയെ അവഹേളിച്ച് സംസാരിച്ചതിന് എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു.  വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീല്‍ യത്നലിനെതിരെയാണ് പോലീസ് കേസെടുത്തത്. മേയ് 11-ന് വിജയപുരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഗാന്ധിജിയെ പാകിസ്ഥാന്റെ പിതാവ് എന്ന് വിളിച്ചാണ് യത്നൽ അവഹേളിച്ചത്.…
സുഹാസ് ഷെട്ടി കൊലപാതക കേസ്: മൂന്നുപേർ കൂടി അറസ്റ്റിൽ

സുഹാസ് ഷെട്ടി കൊലപാതക കേസ്: മൂന്നുപേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവില്‍ ബജ്റംഗ്‌ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ബണ്ടാൾ ഫറങ്കിപേട്ട് സ്വദേശി നൗഷാദ് (വാമഞ്ചൂർ നൗഷാദ്-39) കല്ലവരു ആശ്രയ കോളനിയിലെ അസ്ഹറുദ്ദീൻ (അജ്ജു-29), ഉഡുപ്പി കാപ്പു സ്വദേശി അബ്ദുൾഖാദർ (നൗഫൽ-24) എന്നിവരാണ് മംഗളൂരു സിറ്റി…
കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. റാച്ചൂർ- ബെളഗാവി ഹൈവേയിൽ ഹുങ്കുണ്ട് താലൂക്കിലെ റാക്കസാഗി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബദാമി താലൂക്കിലെ നെലവാഗി ഗ്രാമത്തിൽ നിന്നുള്ള ഗംഗമ്മ വീരേഷ് ഗൗഡ (50), സന്ദേശ് അംഗടി (20)…
ഓപ്പറേഷൻ സിന്ദൂർ; ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രം കൃത്യമായ മറുപടി പറയണമെന്ന് കർണാടക മന്ത്രി

ഓപ്പറേഷൻ സിന്ദൂർ; ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രം കൃത്യമായ മറുപടി പറയണമെന്ന് കർണാടക മന്ത്രി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയിലെത്തിയതിൻ്റെ വ്യക്തമായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മൗനം പാലിക്കരുതെന്നും വെടിനിർത്തലിനുള്ള വ്യക്തമായ കാരണം വ്യക്തമാക്കണമെന്നും സന്തോഷ് ലാഡ് പറഞ്ഞു.…
സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഗായകൻ സോനു നിഗത്തിനു ഇടക്കാല ആശ്വാസം. തൽക്കാലം അദ്ദേഹത്തിനെതിരെ യാതൊരു പോലീസ് നടപടിയും സ്വീകരിക്കരുതെന്നും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവലഹള്ളി പോലീസ് സ്റ്റേഷനിൽ…
തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം; 31 പേർക്ക് പരുക്ക്

തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം; 31 പേർക്ക് പരുക്ക്

ബെംഗളൂരു: തൊഴിലാളികളുമായി പോയ ടാറ്റാ ഏയ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 31 പേർക്ക് പരുക്കേറ്റു. കോപ്പാൾ കരടഗി താലൂക്കിലെ ബരാഗുരു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. മുസ്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള തൊഴിലാളികൾക്കാണ് പരുക്കേറ്റത്. തൊഴിലാളികൾ വാഹനത്തിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. 28 പേർക്ക് പരുക്കേറ്റു,…
കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ഇത്തവണ കാലവർഷം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റിപ്പോർട്ട്‌. സാധാരണ ജൂൺ മാസാദ്യം ആരംഭിക്കുന്ന കാലവർഷം ഇക്കുറി മെയ് അവസാനം തന്നെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.…