മന്ത്രിസഭാ യോഗം ചാമരാജ്നഗറിൽ

മന്ത്രിസഭാ യോഗം ചാമരാജ്നഗറിൽ

ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗം ഫെബ്രുവരി 15ന് ചാമരാജ്നഗറിൽ ചേരുമെന്ന് മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു. ജില്ലയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നതിനാണ് പ്രത്യേക യോഗം ചേരുന്നത്. ജില്ലയിലെ മലെമഹാതേശ്വര ഹിൽസിലായിരിക്കും യോഗം നടക്കുക. ചാമരാജ് നഗറിൻ്റെ വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി ജില്ലയുടെ…
ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രാമനഗരയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് രാമനഗരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി ഇവർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.…
നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ചു

നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ മലയാളി വനിത ഉൾപ്പെടെയുള്ള ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മൂന്ന് ലക്ഷം രൂപ വീതം ആറ് പേർക്കും അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബുധനാഴ്ചയാണ് ചിക്കമഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ…
സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം വീടുകളിലെത്തിക്കാൻ പദ്ധതി

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം വീടുകളിലെത്തിക്കാൻ പദ്ധതി

ബെംഗളൂരു: സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം ഭക്തരുടെ വീടുകളിൽ എത്തിക്കാൻ പദ്ധതിയൊരുക്കി കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (മുസ്രായ്) വകുപ്പ്. സംക്രാന്തിക്ക് ശേഷം പദ്ധതി നടപ്പാക്കുമെന്ന് വകുപ്പ് അറിയിച്ചു. പൂർണമായും ഓൺലൈൻ ആയാണ് സേവനം ലഭ്യമാക്കുക.…
അതിസുരക്ഷാ നമ്പർപ്ലേറ്റ്: തീയതി നീട്ടി

അതിസുരക്ഷാ നമ്പർപ്ലേറ്റ്: തീയതി നീട്ടി

ബെംഗളൂരു : സംസ്ഥാനത്ത് വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി. ജനുവരി 31 വരെയാണ് നീട്ടിയത്. ആറാമത്തെ തവണയാണ് സമയം നീട്ടിനല്‍കിയത്. 2019 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഒട്ടേറെ വാഹനങ്ങൾ…
കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു

കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. മംഗളൂരു കുളായിക്ക് സമീപമുള്ള ഹൊസബെട്ടു ബീച്ചിൽ ബുധനാഴ്ചയാണ് സംഭവം. ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് എസ്., ശിവമോഗ സ്വദേശി ശിവകുമാർ, ബെംഗളൂരു സ്വദേശി സത്യവേലു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബീദർ സ്വദേശി പരമേശ്വർ (30)…
മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി

മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി

ബെംഗളൂരു: മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി ആപ്പ്. ബെംഗളൂരു, തുമകുരു, കലബുർഗി, മംഗളൂരു എന്നിവിടങ്ങളിൽ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് മൈസൂരുവിലേക്കും സർവീസ് വ്യാപിപ്പിച്ചത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി നമ്മ യാത്രി സർവീസ് നഗരത്തിൽ ഔദ്യോഗികമായി ലോഞ്ച്…
സംസ്ഥാനത്ത് മലയാളി വനിത ഉൾപ്പെടെ 6 നക്സലുകൾ കീഴടങ്ങി

സംസ്ഥാനത്ത് മലയാളി വനിത ഉൾപ്പെടെ 6 നക്സലുകൾ കീഴടങ്ങി

ബെംഗളൂരു: സംസ്ഥാനത്ത് ആറ് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങി. ചിക്കമഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ സോൺ ഐജിപി അമിത് സിംഗിൻ്റെ മേൽനോട്ടത്തിലായിരുന്നു കീഴടങ്ങൽ നടന്നത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുൾപ്പെടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള മാവോയിസ്റ്റുകളാണ് ജില്ലാ ഭരണകൂടത്തിന് മുന്നിൽ…
ട്യൂഷന് വന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി; അധ്യാപകൻ പിടിയിൽ

ട്യൂഷന് വന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി; അധ്യാപകൻ പിടിയിൽ

ബെംഗളൂരു: ട്യൂഷൻ ക്ലാസിലേക്ക് വന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ അധ്യാപകൻ പിടിയിൽ. മാണ്ഡ്യയിലെ അഭിഷേക് ഗൗഡയാണ് (25) അറസ്റ്റിലായത്. ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു. നവംബർ 23-ന് ആണ് അഭിഷേക് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ്…
മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പുനരന്വേഷണം

മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പുനരന്വേഷണം

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ മലയാളി വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ പോലീസ് പുനരന്വേഷണം നടത്തും. പാലക്കാട് സ്വദേശി അതുല്യ ഗംഗാധരൻ മരിച്ച കേസിലാണ് പുനരന്വേഷണം. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി…