ഇലക്ടറൽ ബോണ്ട്‌; ബി. വൈ. വിജയേന്ദ്രക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ഇലക്ടറൽ ബോണ്ട്‌; ബി. വൈ. വിജയേന്ദ്രക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ഇലക്ടറൽ ബോണ്ടിൻ്റെ മറവിൽ പണം തട്ടിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യരുടെ പരാതിയിൽ സെപ്റ്റംബറിലാണ് സിറ്റി പോലീസ്…
രേണുകസ്വാമി കൊലപാതകം; ദർശൻ്റെ ജാമ്യത്തിനെതിരെ ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

രേണുകസ്വാമി കൊലപാതകം; ദർശൻ്റെ ജാമ്യത്തിനെതിരെ ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയ്ക്കും മറ്റു പ്രതികൾക്കും ജാമ്യം നൽകിയതിനെതിരെ ബെം​ഗളൂരു സിറ്റി പോലീസ്. ജാമ്യത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകുമെന്നും അദ്ദേഹം…
നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം; ദമ്പതികൾ പിടിയിൽ

നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം നേപ്പാൾ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഹരോഹള്ളി ദയാനന്ദ് സാഗർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ നിന്നാണ് മാസം തികയാത്ത കുഞ്ഞിനെ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമൃത കുമാരി (20), സുരേന്ദ്ര മെഹ്‌റ (21)…
പത്മശ്രീ സാലുമരദ തിമ്മക്ക ആശുപത്രിയിൽ

പത്മശ്രീ സാലുമരദ തിമ്മക്ക ആശുപത്രിയിൽ

ബെംഗളൂരു: മരങ്ങളുടെ അമ്മയെന്നറിയപ്പെടുന്ന പത്മശ്രീ സാലുമരദ തിമ്മക്കയെ (113) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജയനഗർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിലുടനീളം ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകയാണ് തിമ്മക്ക. കഴിഞ്ഞ 17 ദിവസമായി തിമ്മക്കയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു.…
പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു

പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു

ബെംഗളൂരു: പത്മശ്രീ ജേതാവ് തുളസി ഗൗഡ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സംസ്ഥാനത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധ നേടിയത്. 2021-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. തുളസി ഗൗഡയുടെ നിര്യാണത്തില്‍…
പള്ളിയിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെ; സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

പള്ളിയിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെ; സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

ബെംഗളൂരു: മുസ്ലിം പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റക്കാരമാകുന്നത് എങ്ങനെയെന്ന് കർണാടക സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ്…
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ എസ്.യു.വി കാർ അപകടത്തിൽപെട്ടു. ഹൈവേയിൽ ഗാണങ്കൂരിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പരുക്കേറ്റു. ബെംഗളൂരു സ്വദേശി വിക്രമും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ…
ബന്ദിപ്പൂർ ഗ്രീൻ സെസ് ഇനി ഫാസ്ടാഗിലൂടെ അടക്കാം

ബന്ദിപ്പൂർ ഗ്രീൻ സെസ് ഇനി ഫാസ്ടാഗിലൂടെ അടക്കാം

ബെംഗളൂരു: ബന്ദിപ്പൂർ കടുവ സങ്കേതം വഴി കടന്നുപോകുന്ന കൊല്ലേഗൽ - കോഴിക്കോട്- മൈസൂരു-ഊട്ടി ദേശീപാതയിൽ കർണാടക വനം വകുപ്പ് ഏർപ്പെടുത്തിയ ഗ്രീൻ സെസ് ഇനി ഫാസ്ടാഗ് വഴിയും അടക്കാം. കൊല്ലേഗൽ - കോഴിക്കോട് പാത -NH 766, മൂലഹൊള്ള, മദ്ദൂർ മൈസൂരു-…
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബിജെപി നേതാവിന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബിജെപി നേതാവിന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) സെക്രട്ടറി എസ്. മനോഹറിൻ്റെ പരാതിയിലാണ്  ഹൈഗ്രൗണ്ട്സ് പോലീസ് എംഎൽഎക്കെതിരെ…
ഭക്ഷണത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്തു; സ്കൂൾ വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പലിനും വാർഡനും സസ്പെൻഷൻ

ഭക്ഷണത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്തു; സ്കൂൾ വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പലിനും വാർഡനും സസ്പെൻഷൻ

ബെംഗളൂരു: ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തതിന് വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനും സസ്പെൻഷൻ. ബീദർ ശാന്തപൂരിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പൽ ഭഗവന്ത് കാംബ്ലെ, വാർഡൻ ശിവകുമാർ വൈസപ്പ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് കെആർഇഐഎസ് എക്‌സിക്യൂട്ടീവ്…