ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി; 941 പഞ്ചായത്തുകളിലായി 1375 പുതിയ വാര്‍ഡുകൾ

ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി; 941 പഞ്ചായത്തുകളിലായി 1375 പുതിയ വാര്‍ഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയായി. കരട് റിപ്പോര്‍ട്ടിലെ പരാതികള്‍ പരിശോധിച്ച് ഒട്ടേറെ തിരുത്തലുകള്‍ വരുത്തിയാണ് 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ വിഭജിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. വാര്‍ഡ് വിഭജനത്തോടെ പഞ്ചായത്തുകളില്‍ 1375 പുതിയ വാര്‍ഡുകളാണ് വന്നിരിക്കുന്നത്. വാര്‍ഡ് വിഭജനത്തിന്റെ…
സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തി; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തി; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന്…
തൃശൂരിൽ 15കാരൻ കുളത്തിൽ മുങ്ങി മരിച്ചു

തൃശൂരിൽ 15കാരൻ കുളത്തിൽ മുങ്ങി മരിച്ചു

തൃശൂര്‍: പാത്രമംഗലത്ത് ബന്ധുവീട്ടിലെത്തിയ പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സുനോജിന്റെ മകന്‍ അദ്വൈത് (15)ആണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്. വൈകുന്നേരം നാലിന് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. അദ്വൈത് മുങ്ങിത്താഴുന്നത് കണ്ട മറ്റു…
വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പോലീസ്

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴി പണം സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് അറിയിച്ചിരിക്കുന്നത്. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകളുടെ വ്യാജൻ ഉണ്ടെന്നും പറ്റിക്കപ്പെടരുതെന്നും…
വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട്: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട്: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തിവെച്ചു. പാർക്കുകള്‍ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും…
കണ്ണൂരില്‍ യുവാവിനെ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്നു

കണ്ണൂരില്‍ യുവാവിനെ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂർ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരുക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. TAGS…
നിപ; 84 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

നിപ; 84 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തിൽ നിപ രോഗബാധിതയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം 65 പേര്‍ ഹൈറിസ്‌ക്…
തിരുപ്പൂരില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

തിരുപ്പൂരില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിന് സമീപത്ത് കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്ന നിക്‌സണ്‍ എന്ന് വിളിക്കുന്ന രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്. നിക്‌സണ്‍ രാജ, ഭാര്യ ജാനകി,…
സ്വര്‍ണവില വീണ്ടും താഴേക്ക്

സ്വര്‍ണവില വീണ്ടും താഴേക്ക്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 8,710 രൂപയും പവന് 69,680 രൂപയുമാണ് നല്‍കേണ്ടത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്…
ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, 4 പേര്‍ക്ക് പരുക്ക്

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, 4 പേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിന് ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ തർക്കം. സംഘട്ടനത്തില്‍ 4 പേർക്ക് പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരുക്കേറ്റത്. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് കൂട്ടത്തല്ല് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ…