വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

കൊച്ചി: കളമശേരിയിൽ മിന്നലേറ്റ് സ്‌ത്രീ മരിച്ചു. ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു സംഭവം. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മെയ് 19, 20…
വേടനെതിരെ വിദ്വേഷ പ്രസംഗം; എൻ.ആർ മധുവിനെതിരെ പോലീസ് കേസെടുത്തു

വേടനെതിരെ വിദ്വേഷ പ്രസംഗം; എൻ.ആർ മധുവിനെതിരെ പോലീസ് കേസെടുത്തു

റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി പത്രാധിപർ എൻ.ആർ. മധുവിനെതിരെ പോലീസ് കേസെടുത്തു. സിപിഐ എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിൽ കിഴക്കേ കല്ലട പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാമും…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു

കൊച്ചി: കലൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീ അണച്ച്‌ ഗതാഗതം പുനഃസ്ഥാപിച്ചു. സിഗ്നലില്‍ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സർവീസ് സെന്ററിലെ ജീവനക്കാരനാണ്…
തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക്‌ കടിയേറ്റു

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക്‌ കടിയേറ്റു

തൃശൂർ ചാലക്കുടിയില്‍ തെരുവുനായ ആക്രമണം. കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേർക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാല്‍…
വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ തീപിടിത്തം

വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ തീപിടിത്തം

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കർ റിസോർട്ടില്‍ തീപിടിത്തം. തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് തീപിടിച്ചത്. ഗ്യാസ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനാല്‍ ആർക്കും പരുക്ക് പറ്റിയിട്ടില്ല. ഓല…
കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മേയ് 19ന്  കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 20ന് കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്.…
പോസ്റ്റൽ ബാലറ്റ് വിവാദം; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു

പോസ്റ്റൽ ബാലറ്റ് വിവാദം; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ:  തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. ജി. സുധാകരന്റെ മൊഴി രേഖപ്പെടുത്തും. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം, വ്യാജ പ്രമാണം ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ്…
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ…
കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പോക്‌സോ കേസ് ചുമത്തി

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പോക്‌സോ കേസ് ചുമത്തി

കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഫോണില്‍ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിക്കുന്ന വീഡിയോ. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ്…
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തില്‍ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡില്‍. മേയ് 27വരെയാണ് ഇയാളെ വഞ്ചിയൂർ കോടതി റിമാൻഡില്‍ വിട്ടത്. ഇയാളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വീണ്ടും പരിഗണിക്കും. ബെയ്‌ലിന് ജാമ്യപേക്ഷ നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇയാളെ…