യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയിൽ

യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയിൽ

പത്തനംതിട്ട: വടശ്ശേരിക്കര പള്ളിക്കമുരുപ്പില്‍ യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി. ജോബിയുടെ തലയ്ക്ക് ഉള്‍പ്പടെ പരുക്കുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍…
കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിച്ചേക്കും

കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിച്ചേക്കും

പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിങ് അറിയിച്ചതായി എം.കെ രാഘവൻ എം.പി അറിയിച്ചു.…
തിരിച്ചുകയറി സ്വര്‍ണവില; പവന് ഇന്ന് 880 രൂപ വര്‍ധിച്ചു

തിരിച്ചുകയറി സ്വര്‍ണവില; പവന് ഇന്ന് 880 രൂപ വര്‍ധിച്ചു

തിരുവനന്തപുരം: ഇന്നലെ ഉണ്ടായ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയില്‍ വർധനവ്. ഇന്ന് ഒരു പവന് 880 രൂപ കൂടി 69,760 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 8,720 രൂപയുമായി. ഇന്നലെ പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയായിരുന്നു വില.…
നരഭോജി കടുവയെ ഇതുവരെ കണ്ടെത്താനായില്ല; അന്വേഷണം ശക്തമാക്കി

നരഭോജി കടുവയെ ഇതുവരെ കണ്ടെത്താനായില്ല; അന്വേഷണം ശക്തമാക്കി

ടാപ്പിംഗ് തൊഴിലാളികളില്‍ ഒരാളെ ഭക്ഷിച്ച നരഭോജി കടുവയ്ക്ക് വേണ്ടി കാളികാവില്‍ അന്വേഷണം ശക്തമാക്കി. ഇന്നലെ പുലര്‍ച്ചെയായിരുന്നു ടാപ്പിംഗിന് എത്തിയ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കടുവയെ പിടികൂടി കൊല്ലണമെന്ന ആവശ്യം നാട്ടുകാര്‍ ഉയര്‍ത്തിയത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ കടുവയെ പിടികൂടാനുള്ള കാര്യങ്ങള്‍…
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൈമനത്താണ് സംഭവം. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളൊ‍ഴിഞ്ഞ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ അറിയിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ…
ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് മാറ്റി

ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് മാറ്റി

തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിയത്. ഇന്നലെ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. എല്ലാ…
ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

വയനാട്: മേപ്പാടിയില്‍ 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവത്തില്‍ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. എമറാൾഡ് ടെന്റ് ഗ്രാം റിസോർട്ടിന്റെ മാനേജർ കെ പി സ്വച്ഛന്ദ്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.…
ചരിത്രത്തിലാദ്യം; മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ

ചരിത്രത്തിലാദ്യം; മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ

ചെന്നൈ: ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറുമാണ് കമ്മിറ്റിയിൽ ഇടംനേടിയത്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ്…
കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് കോളറ ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.തലവടി സ്വദേശിരഘു പി.ജി (48) ആണ് മരിച്ചത്. കോളറ സ്ഥിരീകരിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രഘു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. രഘുവിനെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.…
അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്, പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല; മലക്കംമറിഞ്ഞ് ജി സുധാകരൻ

അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്, പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല; മലക്കംമറിഞ്ഞ് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ പോസ്റ്റൽ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവന വന്‍ വിവാദമായതോടെ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് ജി. സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കടക്കരപ്പള്ളിയിൽ സിപിഐ…