ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയില്‍ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡില്‍ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. വിവാഹ…
എടരിക്കോട് മമ്മാലിപ്പടിയിൽ നിയന്ത്രണംവിട്ട ട്രെയ്ലർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു; പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരുക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ നിയന്ത്രണംവിട്ട ട്രെയ്ലർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു; പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരുക്ക്

കോട്ടക്കല്‍ (മലപ്പുറം): എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 28 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികനായ ഒതുക്കുങ്ങല്‍ പുത്തൂര്‍ പള്ളിപ്പുറം വടക്കേതില്‍ മുഹമ്മദലി (ബാവ-47), കാറില്‍ സഞ്ചരിച്ച കുടുംബത്തിലെ ഒന്നരവയസുകാരി എന്നിവരാണ് മരണപ്പെട്ടത്. പണി നടന്നുകൊണ്ടിരിക്കുന്ന…
വേടന്റെ സംഗീത പരിപാടിക്കിടെ അപകടം, ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

വേടന്റെ സംഗീത പരിപാടിക്കിടെ അപകടം, ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം…
സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും-വി ഡി സതീശൻ

സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും-വി ഡി സതീശൻ

തിരുവനന്തപുരം: പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സണ്ണി ജോസഫ് കരുത്തനായ നേതാവെന്നും കേരളത്തിലെ യുഡിഎഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം കൊടുക്കുമെന്നും പ്രഖ്യാപനം സന്തോഷകരമാണെന്നും വി ഡി…
നിപ: പേടിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ്

നിപ: പേടിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്ക് ആണ് നിപ സ്ഥിരീകരിച്ചതെന്നും യുവതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. യുവതിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.…
കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം; സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ്

കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം; സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ്

ന്യൂഡൽഹി: വിവാദങ്ങള്‍ക്കൊടുവില്‍ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തു. കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനർ. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി…
വീണാ ജോര്‍ജിന്‍റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്രം

വീണാ ജോര്‍ജിന്‍റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്രം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. അമേരിക്കയിലെ ലോക പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേധിച്ചത്. സര്‍വകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തോട് യാത്രാ…
നടൻ വിനായകൻ പോലീസ് കസ്റ്റഡിയില്‍

നടൻ വിനായകൻ പോലീസ് കസ്റ്റഡിയില്‍

കൊല്ലം: നടൻ വിനായകൻ പോലീസ് കസറ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് പോലീസിന്റെതാണ് നടപടി. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്റ്റേഷനില്‍ എത്തിച്ചു. പോലീസുകാരോടും വിനായകൻ കയർത്തു സംസാരിച്ചതായാണ് റിപ്പോർട്ട്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും…
കേരളത്തില്‍ വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പുനെ വെെറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍…