ഉരുൾപൊട്ടൽ; മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

ഉരുൾപൊട്ടൽ; മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ദൗത്യം അതീവ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. നാളെയും ഇതേ മേഖല തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണുമാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ ഇതുവരെ…
ദുരന്തത്തില്‍പ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്രം

ദുരന്തത്തില്‍പ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവർക്ക് വേഗം ഇൻഷുറൻസ് ക്ലെയിമുകള്‍ തീ‍‍ര്‍പ്പാക്കി പണം നല്‍കണമെന്ന്‌ കേന്ദ്രസർക്കാർ നിർദേശം. എല്‍ഐസി, നാഷണല്‍ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റല്‍ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികള്‍ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഉരുള്‍പൊട്ടല്‍…
ഉരുൾപൊട്ടൽ; അനാഥരായ വളർത്തു മൃഗങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

ഉരുൾപൊട്ടൽ; അനാഥരായ വളർത്തു മൃഗങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ…
ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഓഗസ്റ്റ് ആറിന് വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വയനാട്ടില്‍…
വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 361 ആയി

വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 361 ആയി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അ‍ഞ്ചുനാള്‍ പിന്നിടുമ്പോൾ ഇപ്പോഴും 206 പേർ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. അഞ്ചാം ദിനമായ ഇന്നും തിരച്ചില്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.…
സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസിന്റെ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 29.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 1,27,473 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 37,957 പേര്‍ പാസായി. 33.47 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 27.9 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. ജൂലായ് 15 മുതല്‍…
പാലിയേക്കര ടോള്‍ പ്ലാസ: വരുമാനം 1,447 കോടി പിന്നിട്ടു

പാലിയേക്കര ടോള്‍ പ്ലാസ: വരുമാനം 1,447 കോടി പിന്നിട്ടു

തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 1,447 കോടിയിലധികം വരുമാനം. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. 2012 ഡിസംബര്‍ ഒമ്പതിനാണ് ടോള്‍പിരിവ് തുടങ്ങിയത്. മണ്ണുത്തി മുതല്‍ അങ്കമാലി വഴി എടപ്പള്ളി വരെ നാലുവരിപ്പാത നിര്‍മിക്കാന്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-കെ എം സി. കമ്പനികള്‍ 721…
വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; മൂന്ന് കോടി രൂപ നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; മൂന്ന് കോടി രൂപ നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നല്‍കുമെന്ന് നടനും കേണലുമായ മോഹൻലാല്‍. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നത്. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ലെന്നും മോഹൻലാല്‍ പറഞ്ഞു. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ്…
ശനിയാഴ്ചകളിലെ പ്രവര്‍ത്തിദിനം: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാൻ സര്‍ക്കാര്‍

ശനിയാഴ്ചകളിലെ പ്രവര്‍ത്തിദിനം: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പരിഷ്‌കരിക്കും. 220 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകള്‍ പ്രവൃത്തി ദിനമാക്കി…
‘മലയാളികള്‍ എന്നും ലോകത്തിന് മാതൃകയാണ്, വയനാടിനായി ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ’: ടോവിനോ തോമസ്

‘മലയാളികള്‍ എന്നും ലോകത്തിന് മാതൃകയാണ്, വയനാടിനായി ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ’: ടോവിനോ തോമസ്

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യണമെന്ന് നടൻ ടോവിനോ തോമസ്. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോള്‍ ക്യാമ്പുകളില്‍ ആണ്.…