സ്വര്‍ണ വിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്കു ശേഷം ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപ. ഗ്രാമിന് 10 രൂപ താഴ്ന്ന് 6470 ആയി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്…
ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍

ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാല്‍ എത്തി. ഉടൻ തന്നെ ദുരന്തഭൂമി സന്ദര്‍ശിക്കും. ലെഫ്റ്റനന്‍റ് കേണല്‍ കൂടിയായ മോഹൻലാല്‍ ആ ഔദ്യോഗിക വേഷം ധരിച്ചാണ് മേപ്പാടി ക്യാമ്പിലെത്തിയത്. ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്.…
വയനാടിന്റെ കണ്ണീരൊപ്പാന്‍ നയന്‍താരയും വിഘ്‌നേഷും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി

വയനാടിന്റെ കണ്ണീരൊപ്പാന്‍ നയന്‍താരയും വിഘ്‌നേഷും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി

വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍ താരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. 20 ലക്ഷം രൂപയാണ് താരദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ പേരിലാണ് സംഭാവന നല്‍കിയത്. 'വയനാട്ടിലെ…
സംസ്ഥാനത്ത് ഇന്നും മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച…
ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 300 ഓളം പേരെ, തിരച്ചിൽ പുരോഗമിക്കുന്നു

ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 300 ഓളം പേരെ, തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. 300 ഓളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത…
ഉരുൾപൊട്ടൽ; മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും

ഉരുൾപൊട്ടൽ; മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല നടൻ മോഹൻലാൽ ഇന്ന് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. ക്യാമ്പുകളിൽ കഴിയുന്നവരെയും നടൻ കാണും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കഴിഞ്ഞ…
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍; സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍; സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്

തിരുവനന്തപുരം: സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യം തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചുനടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തിലും ഏരിയ സമ്മേളനം…
സിഗ്നൽ ലഭിച്ച ഭാഗത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ രക്ഷാദൗത്യം അവസാനിച്ചു

സിഗ്നൽ ലഭിച്ച ഭാഗത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ രക്ഷാദൗത്യം അവസാനിച്ചു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് റഡാർ സി​ഗ്നൽ ലഭിച്ചെങ്കിലും പരിശോധനകൾ വിഫലം. സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. കെട്ടിടത്തിനകത്ത് ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് രാത്രി വൈകിയും പരിശോധന നടത്താൻ…
മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ ആലപ്പുഴയില്‍ പിടിയില്‍

മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ ആലപ്പുഴയില്‍ പിടിയില്‍

കൊച്ചി: മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തു നിന്നാണ് അറസ്റ്റിലാകുന്നത്. കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പശ്ചിമഘട്ട പ്രത്യേക കമ്മിറ്റി അംഗമാണ്.…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം; യൂട്യൂബർ അടക്കം രണ്ട് പേര്‍ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം; യൂട്യൂബർ അടക്കം രണ്ട് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി തെറ്റായ പ്രചാരണം നടത്തിയ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷിനെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു ഇയാളുടെ…