മുണ്ടക്കൈ ദുരന്തം; റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും

മുണ്ടക്കൈ ദുരന്തം; റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും

വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ,​ ചൂരൽമല,​ പുഞ്ചിരിമട്ടം മേഖലയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും. ആദ്യം കിട്ടിയ സിഗ്നൽ മനുഷ്യ ശരീരത്തിൽ നിന്നാകാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. തവളയോ പാമ്പോ പോലുള്ള…
വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്; ചില്ല് തകർന്നു

വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്; ചില്ല് തകർന്നു

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വെച്ച് വൈകുന്നേരം 4.18 നാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. അക്രമത്തിൽ സി4 കോച്ചിലെ സീറ്റ് നമ്പർ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ട്രെയിൻ…
മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പെന്ന് സംശയം; കുഴിച്ച്‌ പരിശോധന ആരംഭിച്ചു

മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പെന്ന് സംശയം; കുഴിച്ച്‌ പരിശോധന ആരംഭിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ മണ്ണിനടിയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാൻ സ്ഥലം കുഴിച്ച്‌ പരിശോധ ആരംഭിച്ചു. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയ ശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കു ശേഷമാണ് മുണ്ടക്കൈയിലെ…
എംവി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍; പ്രത്യേക ക്ഷണിതാവാക്കി

എംവി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍; പ്രത്യേക ക്ഷണിതാവാക്കി

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാർ അറിയിച്ചിരുന്നു. 2016 ല്‍ കണ്ണൂരിലെ അഴീക്കോട് നിന്ന് എല്‍ഡിഎഫ്…
വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 330 ആയി

വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 330 ആയി

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 330 ആയി. പതിനൊന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചാലിയാറില്‍ 177 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയത്. ചാലിയാര്‍ ഭാഗത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഇപ്പോഴും…
ഓടുന്ന കാറിന് തീ പിടിച്ചു; ആറംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

ഓടുന്ന കാറിന് തീ പിടിച്ചു; ആറംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ചു. ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന ആറംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. തീപിടിച്ച കാർ നിമിഷങ്ങള്‍ക്കകം പൂർണമായും കത്തി നശിച്ചു.…
തിരിച്ചറിയാത്ത മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

തിരിച്ചറിയാത്ത മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട്ടില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പാറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ…
എട്ട് മണിക്കൂര്‍ പരിശ്രമം; അച്ഛനെയും 3 മക്കളെയും രക്ഷിച്ച്‌ ഫയര്‍ഫോഴ്‌സും വനപാലകരും

എട്ട് മണിക്കൂര്‍ പരിശ്രമം; അച്ഛനെയും 3 മക്കളെയും രക്ഷിച്ച്‌ ഫയര്‍ഫോഴ്‌സും വനപാലകരും

വയനാട്: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം…
‘ഞാനും കുടുംബവും സുരക്ഷിതരാണ്’; വ്യാജവാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് ധീരജ്

‘ഞാനും കുടുംബവും സുരക്ഷിതരാണ്’; വ്യാജവാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് ധീരജ്

വയനാട്ടിലുണ്ടായ ഭീകരമായ ഉരുള്‍പ്പൊട്ടലിന്റെ ഞെട്ടലില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് കേരളം. സംഭവ സ്ഥലത്ത് നിന്നും രക്ഷാദൗത്യത്തിലൂടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ലഭിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് ദുരന്തഭൂമിയില്‍ നിന്നും പുറത്തു വരുന്നത്. ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം…
വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടണ്‍ ഡിസി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുമുണ്ടെന്ന് ജോ ബൈഡൻ അറിയിച്ചു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'ഉരുള്‍പൊട്ടലില്‍…