കര്‍ക്കിടക വാവ്; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു

കര്‍ക്കിടക വാവ്; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു

കൊച്ചി: ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു. കര്‍ക്കിടക വാവ് കണക്കിലെടുത്താണ് സര്‍വീസ് ദീര്‍ഘിപ്പിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും അധിക സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും അഞ്ചരയ്ക്കും അധിക സര്‍വീസ്…
വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്‌എൻഎല്‍

വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്‌എൻഎല്‍

വയനാട്: ഉരുള്‍പെട്ടല്‍ മേഖലയിലെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് പിന്തുണയുമായി ബിഎസ്‌എൻഎല്‍. ജില്ലയില്‍ സൗജന്യ മൊബൈല്‍ സേവനങ്ങള്‍ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്‌എൻഎല്‍ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്‌എൻഎല്ലിന്റെ തീരുമാനം. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ആയിരിക്കും സൗജന്യ സേവനം. പരിധിയില്ലാത്ത ഇന്റർനെറ്റും കോളുകളുമാണ് ബിഎസ്‌എൻഎല്‍…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ വ്യാജ പ്രചാരണം; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ വ്യാജ പ്രചാരണം; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ് ദുരിതാശ്വാസനിധയില്‍ നടക്കുന്നതെന്നുമടക്കമാണ് ശ്രീജിത്ത് പന്തളം പറഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.…
വയനാട് ഉരുൾപൊട്ടൽ; മരണം 316 ആയി, കണ്ടെത്താനുള്ളത് 298 പേരെ

വയനാട് ഉരുൾപൊട്ടൽ; മരണം 316 ആയി, കണ്ടെത്താനുള്ളത് 298 പേരെ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം…
നാലാം ദിനം; ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ

നാലാം ദിനം; ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. ദൗത്യ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചു. ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കി.മീ അകത്തുള്ള എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാകും ഇന്നത്തെ തിരച്ചിൽ. സേനാം​ഗങ്ങൾ,…
ശാസ്ത്രജ്ഞര്‍ വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിക്കരുതെന്ന ഉത്തരവ് പിന്‍വലിക്കും

ശാസ്ത്രജ്ഞര്‍ വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിക്കരുതെന്ന ഉത്തരവ് പിന്‍വലിക്കും

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയില്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉത്തരവ് പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഉത്തരവ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍ക്കാരിന്റെ നയം അതല്ലെന്നും അദ്ദേഹം പറഞ്ഞു.…
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവർണർ

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവർണർ

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍മാരുടെ യോഗത്തില്‍ അദ്ദേഹം വിഷയം ഉന്നയിച്ചു. വയനാട് ദുരന്തം കേരളത്തിന്റെ മാത്രം പ്രശ്നമല്ല രാജ്യത്തിന്‍റേതായി കണ്ട് നടപടി ഉണ്ടാകണം. ഇന്നത്തെ യോഗത്തിൽ എല്ലാ ഗവർണർമാരും അവരവരുടെ മുഖ്യമന്ത്രിമാരോട് സംസാരിക്കാം…
ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് പരാതി. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. പ്രതിപക്ഷ നേതാവിന്റെ ഓഫീസാണ് പരാതി നൽകിയിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ…
ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പേര്‍ റിമാൻഡിൽ

ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പേര്‍ റിമാൻഡിൽ

കൊല്ലം : പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയോട് യുവാക്കളുടെ കൊടും ക്രൂരത. കുതിരയെ യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് തല്ലി. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കും ദേഹമാകെ അടിയേറ്റ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം; 14 കേസുകൾ രജിസ്റ്റർ ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം; 14 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണം നടന്നത്. തിരുവനന്തപുരം സിറ്റിയില്‍ നാല്, എറണാകുളം സിറ്റിയിലും പാലക്കാടും…