പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി:  പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയശേഷം അതിക്രൂരമായി കൊന്ന കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. വധശിക്ഷ ശരിവെച്ച കേരളാഹൈക്കോടതി വിധിക്കെതിരെ അമീറുൾ ഇസ്ലാമിന്റെ അപ്പീൽ പരിഗണിച്ച ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്‌റ്റിസ്‌ സഞ്‌ജയ്‌കരോൾ, ജസ്‌റ്റിസ്‌…
മഴയും ശക്തമായ കാറ്റും; നാല്‌ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴയും ശക്തമായ കാറ്റും; നാല്‌ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പാലക്കാട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ല കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. കാസറഗോഡ് കോളേജുകള്‍ക്ക് അവധി ബാധകമല്ല. അംഗൻവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്റസകള്‍, ട്യൂഷന്‍…
കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗ്; മോഹൻലാല്‍ അംബാസിഡര്‍

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗ്; മോഹൻലാല്‍ അംബാസിഡര്‍

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തിരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തിരഞ്ഞെടുത്തു. 6 ടീമുകള്‍ സെപ്റ്റംബർ 2 മുതല്‍ തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂർണമെന്റില്‍ പങ്കെടുക്കും. 1. പ്രിയദർശൻ, ജോസ് പട്ടാറ 2. സോഹൻ റോയ്,…
കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാ ശ്ശേരിയിലിറക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ അനുയോജ്യമായാല്‍ കണ്ണൂരിലേക്ക് തിരിച്ചുപോവുമെന്നാണ് അറിയിച്ചിട്ടുള്ളത്.…
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കടക്കം അവധി ബാധകമാണ്. മുൻ…
കെ എം ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമൻ ഇന്നും ഹാജരായില്ല

കെ എം ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമൻ ഇന്നും ഹാജരായില്ല

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയില്‍ ഹാജരായില്ല. ജോലി തിരക്ക് ചൂണ്ടിക്കാട്ടിയാണ് ശ്രീറാം ഹാജരാകാതിരുന്നത്. മറ്റൊരു ദിവസം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടർന്ന് കേസ് ആഗസ്റ്റ് 16…
ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. രാത്രിയാണ് പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നും ബാഗുമായി പുറത്ത് കടന്നത്. 15, 16, 18…
പടക്ക വില്‍പ്പന ശാലയിലെ സ്‌ഫോടനം; ഗുരുതരമായി പരുക്കേറ്റ ഉടമസ്ഥന്‍ മരിച്ചു

പടക്ക വില്‍പ്പന ശാലയിലെ സ്‌ഫോടനം; ഗുരുതരമായി പരുക്കേറ്റ ഉടമസ്ഥന്‍ മരിച്ചു

തിരുവനന്തപുരം: പാലോട് നന്ദിയോട് ആലംപാറയില്‍ പടക്ക വില്‍പനശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉടമസ്ഥന്‍ മരിച്ചു. പടക്കകടയുടെ ഉടമസ്ഥന്‍ ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ടത്. അതേസമയം പരിശോധനയില്‍ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി…
എകെജി സെന്‍റര്‍ ആക്രമണക്കേസ്; പ്രതി സുഹൈല്‍ ഷാജഹാന് ജാമ്യം

എകെജി സെന്‍റര്‍ ആക്രമണക്കേസ്; പ്രതി സുഹൈല്‍ ഷാജഹാന് ജാമ്യം

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേസിനെ സ്വാധീനിക്കരുതെന്ന കർശന നിർദ്ദേശത്തോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ വീണ്ടും രാജ്യംവിടാന്‍…
സ്വര്‍ണവിലയില്‍ ഇടിവ്

സ്വര്‍ണവിലയില്‍ ഇടിവ്

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6860 രൂപയാണ്…