മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ്…
നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയിൽ വർധനവ്

നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയിൽ വർധനവ്

കേരളത്തിൽ സ്വർണവില ഉയർന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില വർധിക്കുന്നത്. ഇന്ന് 160 രൂപ പവന് ഉയർന്നിട്ടുണ്ട്. വിപണിയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6730 രൂപയാണ്…
മാന്നാര്‍ കല കൊലപാതകക്കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മാന്നാര്‍ കല കൊലപാതകക്കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ചെന്നിത്തല ഇരമത്തൂര്‍ സ്വദേശിനിയായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ടുമുതല്‍ നാലുവരെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കുന്നത്. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി.…
കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കുകയും. തുരന്തോ, മംഗള അടക്കമുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടതും. തുരങ്കത്തിലുണ്ടായ…
വിഴിഞ്ഞം തുറമുഖം ഇനി യാഥാർത്ഥ്യം; 2000 കണ്ടെയ്‌നറുകളുമായി സാൻഫെർണാണ്ടോ തീരത്ത്

വിഴിഞ്ഞം തുറമുഖം ഇനി യാഥാർത്ഥ്യം; 2000 കണ്ടെയ്‌നറുകളുമായി സാൻഫെർണാണ്ടോ തീരത്ത്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന്‌ ഉദ്‌ഘാടനം ചെയ്യും. 2000 കണ്ടെയ്‌നറുകളുമായി ബുധൻ രാത്രി തീരമണഞ്ഞ ആദ്യ ചരക്കുകപ്പൽ സാൻ ഫെർനാണ്ടോയിൽനിന്ന്‌ വ്യാഴം രാവിലെമുതൽ കണ്ടെയ്‌നർ ഇറക്കിത്തുടങ്ങും.  നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്.…
തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലാണ് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം മൂന്നായി. നെയ്യാറ്റിന്‍കരയിലെ വഴുതൂര്‍ ശ്രീകാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളിലെ മരുതത്തൂരിലെ ഹോസ്റ്റലില്‍ താമസിച്ച രണ്ട്…
തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് കാടാങ്കോട് തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത നായ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.…
തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തൃശൂർ: കോഴിക്കോടിനു പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് പനിയെ തുടര്‍ന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക്…
ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു

ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു

ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റല്‍ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. നേരത്തെ പ്രതിയെ വീഡിയോ കോണ്‍ഫറൻസിലൂടെ…
ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം

ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസില്‍പ്പെടുത്തിയ ഐഎസ്‌ആർഒ ഗൂഢാലോചന കേസിലെ സിബിഐ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. സിഐ ആയിരുന്ന എസ് വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മഹിയം റഷീദയെ അന്യായ തടങ്കലില്‍…