കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിലെത്തിയതായി സൂചന; ദൃശ്യങ്ങള്‍ സ്വകാര്യ ബാറിലെ സിസി ടിവിയില്‍

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിലെത്തിയതായി സൂചന; ദൃശ്യങ്ങള്‍ സ്വകാര്യ ബാറിലെ സിസി ടിവിയില്‍

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെത്തിയതായി സൂചന. അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറില്‍ കഴിഞ്ഞ രാത്രി ബണ്ടി ചോര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.  രൂപസാദൃശ്യമുള്ളയാളെ കണ്ട് സംശയം തോന്നിയയാൾ പോലീസിനെ…
നെയ്യാറ്റിൻകര സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം

നെയ്യാറ്റിൻകര സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ…
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്: വാഹന ഉടമയ്‌ക്കെതിരെ ഒമ്പത് കേസും 45,500 രൂപ പിഴയും ചുമത്തി

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്: വാഹന ഉടമയ്‌ക്കെതിരെ ഒമ്പത് കേസും 45,500 രൂപ പിഴയും ചുമത്തി

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങള്‍ ലംഘിച്ച്‌ വാഹനം ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. വാഹനത്തിന്റെ ആര്‍സി ഓണര്‍ മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ ഒമ്പതുകേസും 45,500 രൂപ പിഴയും ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ വിട്ടു നല്‍കിയതിലും…
കോളേജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജുകളില്‍ പങ്കുവച്ചു; മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജുകളില്‍ പങ്കുവച്ചു; മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍

കൊച്ചി: ക്യാമ്പസിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ രോഹിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്പസില്‍ വെച്ച്‌ കോളേജ് പഠനകാലത്ത് പകര്‍ത്തിയ പെണ്‍കുട്ടികളുടെ…
ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്‌ വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവതിയ്ക്കും കുഞ്ഞിനും ദാരുണന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചത്. ബംഗാള്‍ സ്വദേശി ബസുദേവിൻ്റെ ഭാര്യയും കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ബസുദേവ് പശുക്കളെ വളർത്തുന്ന…
കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു

കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് 280 രൂപ കുറഞ്ഞു. 54000 ത്തിന് മുകളിലുള്ള സ്വർണവില ഇതോടെ താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയിലാണ്. ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു.…
തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര തവരവിളയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.. ചികിത്സയില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ്  അധികൃതര്‍…
‘പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല’; ഇഡിക്ക് മുന്നില്‍ സൗബിൻ

‘പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല’; ഇഡിക്ക് മുന്നില്‍ സൗബിൻ

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരായ ഇഡി അന്വേഷണത്തില്‍ നടനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍ മൊഴി നല്‍കി. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും സൗബിന്‍ ഇഡിക്ക് മൊഴി നല്‍കി. സിനിമയുടെ നിര്‍മ്മാണത്തിനായി തന്റെ…
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; വാഹനത്തിന്റെ ആര്‍സി സസ്പെന്റ് ചെയ്യാൻ മോട്ടോര്‍ വാഹന വകുപ്പ്

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; വാഹനത്തിന്റെ ആര്‍സി സസ്പെന്റ് ചെയ്യാൻ മോട്ടോര്‍ വാഹന വകുപ്പ്

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നല്‍കും. നിയമലംഘനത്തില്‍ നേരത്തെ മൂന്നു…
താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. ചുരം കയറുമ്പോഴായിരുന്നു കാര്‍ കത്തിയത്. ചുരത്തിന്റെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടക്കാണ് അപകടം. ചുരം കയറുമ്പോള്‍ കാറിന്റെ മുന്നില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി. അപകടത്തിൽ ആർക്കും…