എയർ കേരള യഥാർഥ്യമാകുന്നു; വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ

എയർ കേരള യഥാർഥ്യമാകുന്നു; വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ

ദുബായ്: പ്രവാസി മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനി യാഥാര്‍ത്ഥ്യമാകുന്നു. കേരളം ആസ്ഥാനമായുള്ള എയര്‍ കേരള എന്ന വിമാനക്കമ്പനിക്ക് ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിന്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ്ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ ദുബായില്‍ വാർത്താസമ്മേളനത്തിൽ…
സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ചു

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ചു

കോഴിക്കോട്: വടകരയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍…
ഊണിനൊപ്പം വിളമ്പിയ സാമ്പാറില്‍ പ്ലാസ്റ്റിക്ക് കവര്‍; ഹോട്ടല്‍ പൂട്ടിച്ചു

ഊണിനൊപ്പം വിളമ്പിയ സാമ്പാറില്‍ പ്ലാസ്റ്റിക്ക് കവര്‍; ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. കോഴിക്കോട് പുറമേരിയിലെ ജനത ഹോട്ടലിനെതിരെയാണ് നടപടി. സാമ്പാറില്‍ നിന്നാണ് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ് സാമ്പാറില്‍ പ്ലാസ്റ്റിക് കവര്‍ ഉപഭോക്താവ് കണ്ടത്. എന്നാല്‍ കടയിലെ ജീവനക്കാരന്‍…
വിവാഹത്തിന് കരുതിയ പണം ക്ലിനിക്കിന്; ഡോ. വന്ദനയുടെ ഓര്‍മയ്ക്കായി ക്ലിനിക്ക് ഒരുങ്ങുന്നു

വിവാഹത്തിന് കരുതിയ പണം ക്ലിനിക്കിന്; ഡോ. വന്ദനയുടെ ഓര്‍മയ്ക്കായി ക്ലിനിക്ക് ഒരുങ്ങുന്നു

കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മക്കായി ക്ലിനിക് പണിയാനൊരുങ്ങി മാതാപിതാക്കള്‍. കെ.ജി മോഹന്‍ദാസും ടി. വസന്തകുമാരിയും ചേര്‍ന്നാണ് സാധാരണക്കാര്‍ക്ക് വേണ്ടി മകളുടെ പേരില്‍ ക്ലിനിക്ക് ഒരുക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വന്ദനയുടെ വിവാഹ ചിലവുകള്‍ക്കായി കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ്…
വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. എസ്‌എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും…
കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി; രേഖകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാൻ നിര്‍ദേശം

കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി; രേഖകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാൻ നിര്‍ദേശം

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് രേഖകള്‍ കൈമാറേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള പരിശോധന ക്രൈം ബ്രാഞ്ച് പൂർത്തിയാക്കണമെന്നും കോടതി നിർദേശം…
സ്വർണവിലയിൽ ഇടിവ്

സ്വർണവിലയിൽ ഇടിവ്

സ്വർണവില കുറഞ്ഞു. കുത്തനെ ഉയർന്ന സ്വർണവില ഇ മാസം ആദ്യമായാണ് കുറയുന്നത്. ഒരു പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,960 രൂപയാണ് ജൂലൈ ഒന്ന്…
മാന്നാര്‍ കല കൊലപാതകക്കേസ്; ഒന്നാം പ്രതിക്കായി ഇന്റര്‍പോള്‍ സഹായം തേടാനൊരുങ്ങി പോലീസ്

മാന്നാര്‍ കല കൊലപാതകക്കേസ്; ഒന്നാം പ്രതിക്കായി ഇന്റര്‍പോള്‍ സഹായം തേടാനൊരുങ്ങി പോലീസ്

മാന്നാര്‍ കലയുടെ കൊലപാതക കേസില്‍ ഒന്നാം പ്രതിക്കായി ഇന്റര്‍പോള്‍ സഹായം തേടാനൊരുങ്ങി പോലീസ്. ഒന്നാം പ്രതിക്കായി ഇന്റര്‍ പോള്‍ മുഖേന ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങള്‍ നോഡല്‍ ഏജന്‍സിയായ സിബിഐക്ക് കൈമാറി.…
പിന്നണിഗായകൻ വിശ്വനാഥൻ അന്തരിച്ചു

പിന്നണിഗായകൻ വിശ്വനാഥൻ അന്തരിച്ചു

കണ്ണൂര്‍: ചലച്ചിത്ര പിന്നണി ഗായകൻ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച 'ഒരുകുറി കണ്ട് നാം' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനമേളകളിലും പാടാറുണ്ട്. സ്കൂൾ കലോത്സവ…
തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

കൊച്ചി: നടുറോഡില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി - കളമശേരി റോഡില്‍ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വദേശിയോട് ഹാജരാകാൻ നിർദേശം നല്‍കി മോട്ടോർ വാഹനവകുപ്പ്. തിരുവനന്തപുരം സ്വദേശി കിരണ്‍ ജ്യോതിയോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി…