കൊച്ചി അവയവക്കടത്ത്; കേസ് ഏറ്റെടുത്ത് എൻഐഎ

കൊച്ചി അവയവക്കടത്ത്; കേസ് ഏറ്റെടുത്ത് എൻഐഎ

ആലുവ പോലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അവയവ മാഫിയയില്‍ മുഖ്യപങ്കാളിയായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം ഇറാൻ കേന്ദ്രീകരിച്ച്‌ നടക്കും. മധുവിനെ പിടികൂടാൻ പല സാങ്കേതിക കാരണങ്ങളാൽ കേരള പോലീസിന് സാധിച്ചില്ല. കേന്ദ്ര…
ടിപ്പര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

ടിപ്പര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് എലത്തൂരില്‍ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേർക്ക് അപകടത്തില്‍ പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസും, കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബില്‍ സാജ് എന്ന ബസാണ്…
അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് രോഗലക്ഷണങ്ങളുമായി മൃദുലിനെ ആശുത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം…
ഈ മാസം 6 മുതൽ 9 വരെ സംസ്ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും

ഈ മാസം 6 മുതൽ 9 വരെ സംസ്ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തില്‍ കടകൾ അടച്ചിട്ട് രാപ്പകൽ സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ കടകൾ അടച്ചിട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാപ്പകൽ സമരം നടത്തുമെന്ന് റേഷൻ ഡീലേഴ്സ്…
ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്തണം: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്തണം: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്ത് നൽകി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിയന്ത്രണമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ സിനിമകളെ ദോഷകരമായി ബാധിക്കുന്നെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നുവെന്നുമുള്ള വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അക്രെഡിറ്റേഷന്‍…
റീൽ ചിത്രീകരിച്ചതിൽ നടപടിയില്ല; ഞായറാഴ്ചയും ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

റീൽ ചിത്രീകരിച്ചതിൽ നടപടിയില്ല; ഞായറാഴ്ചയും ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി…
കൊരട്ടിയിൽ നിന്ന്‌ കാണാതായ ദമ്പതികൾ മരിച്ച നിലയിൽ

കൊരട്ടിയിൽ നിന്ന്‌ കാണാതായ ദമ്പതികൾ മരിച്ച നിലയിൽ

തൃശ്ശൂര്‍: കഴിഞ്ഞ മാസം കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാരെ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34), ഭാര്യ ജിസ്സു (29) എന്നിവരെയാണ് വേളാങ്കണ്ണിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്റോ കഴിഞ്ഞദിവസവും ജിസ്സു ബുധനാഴ്ചയും…
ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ സങ്കീർണമാകും, അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ സങ്കീർണമാകും, അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. . ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്.…
പോലീസുകാരൻ ഓടിച്ച കാറിടിച്ച്‌ വഴിയാത്രക്കാരി മരിച്ചു

പോലീസുകാരൻ ഓടിച്ച കാറിടിച്ച്‌ വഴിയാത്രക്കാരി മരിച്ചു

അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂരില്‍ ആണ് അപകടം. ബീന എന്ന സ്ത്രീയാണ് മരിച്ചത്. മുണ്ടേരിയിലെ സഹകരണ സംഘം കളക്ഷൻ ഏജന്‍റായിരുന്നു ബീന. കണ്ണൂർ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരൻ ലിതേഷ് ഓടിച്ച കാറാണ് സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിന്…
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ…