കേരളത്തിൽ നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കേരളത്തിൽ നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കണ്ണൂരിലും മലപ്പുറത്തും എംഎസ്‌എഫ് പ്രവർത്തകർ ആർഡിഡി ഓഫിസ് ഉപരോധിച്ചു. മലപ്പുറത്തും കോഴിക്കോടും റോഡ് ഉപരോധിച്ച…
സ്വര്‍ണവില വീണ്ടും താഴേക്ക്

സ്വര്‍ണവില വീണ്ടും താഴേക്ക്

രണ്ട് ദിവസത്തിനിടെ സ്വര്‍ണവില വീണ്ടും താഴേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് ഒരു പവന് 53000 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 6625 രൂപയായി. 720 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞത്. സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ്…
പകരത്തിന് പകരം; കേരളത്തില്‍ എത്തുന്ന തമിഴ്‌നാട് ബസുകള്‍ക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍

പകരത്തിന് പകരം; കേരളത്തില്‍ എത്തുന്ന തമിഴ്‌നാട് ബസുകള്‍ക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍

കൊച്ചി: കേരളത്തിലെ ബസുകള്‍ തമിഴ്‌നാട് തടഞ്ഞ് പിഴയിട്ടാല്‍ കേരളത്തിലെത്തുന്ന തമിഴ്‌നാടു ബസുകള്‍ക്കും പിഴയീടാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. കേരളത്തില്‍ നിന്നുള്ള ബസ്സുകള്‍ തടഞ്ഞു നികുതിയുടെ പേരും പറഞ്ഞു വ്യാപകമായി തമിഴ്‌നാട് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥര്‍ പിഴ…
തിരുവനന്തപുരത്ത് ഇന്ധന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരത്ത് ഇന്ധന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം കിളിമാനൂരില്‍ ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം തോന്നക്കല്‍ പെട്രോള്‍ പമ്പിലേക്ക് പെട്രോളുമായി പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്കറില്‍ നിന്ന് പെട്രോള്‍ നീക്കാനുള്ള…
സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ല, മുൻ മന്ത്രിയെ ആലിംഗനം ചെയ്തത് ഹൃദയത്തിന്‍റെ ഭാഷയില്‍; ദിവ്യ എസ് അയ്യര്‍

സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ല, മുൻ മന്ത്രിയെ ആലിംഗനം ചെയ്തത് ഹൃദയത്തിന്‍റെ ഭാഷയില്‍; ദിവ്യ എസ് അയ്യര്‍

ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനൊപ്പമെടുത്ത ചിത്രങ്ങളും പങ്കുവെച്ചത്.…
ന്യൂനമര്‍ദ്ദപാത്തി: മൂന്ന് ജില്ലകളില്‍ ഇന്ന് തീവ്രമഴ

ന്യൂനമര്‍ദ്ദപാത്തി: മൂന്ന് ജില്ലകളില്‍ ഇന്ന് തീവ്രമഴ

കേരളത്തിൽ വ്യാഴാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, ആലപ്പുഴ,…
കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി

കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതച്ച കടുവ കൂട്ടില്‍. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു.…
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

ന്യൂമാഹി: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. കണ്ണൂര്‍ ന്യൂമാഹിയിലാണ് ബോംബ് കണ്ടെത്തിയത്. ന്യൂ മാഹി സ്‌റ്റേഷന്‍ പരിധിയിലെ തലശ്ശേരി – മാഹി ബൈപ്പാസില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍…
ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

കാസറഗോഡ്: പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസറഗോഡ് കേന്ദ്രീകരിച്ച്‌ ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പോലീസ് കേസെടുത്തുത്. കൊയ്‌ലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച്‌…
30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയില്‍ ദമ്പതികൾ പിടിയില്‍

30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയില്‍ ദമ്പതികൾ പിടിയില്‍

30 കോടി രൂപയുടെ ലഹരിമരുന്നുമായി വിദേശ ദമ്പതികള്‍ കൊച്ചിയില്‍ പിടിയിൽ. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ സംഘം പിടികൂടിയത്. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ഒമാനില്‍ നിന്നുളള വിമാനത്തിലാണ്…