അവയവക്കടത്ത്: മുഖ്യപ്രതി പിടിയില്‍

അവയവക്കടത്ത്: മുഖ്യപ്രതി പിടിയില്‍

കൊച്ചി: അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി ഹൈദരാബാദില്‍ പിടിയില്‍. നേരത്തെ പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി…
മലബാര്‍ കാൻസര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാൻസറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം

മലബാര്‍ കാൻസര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാൻസറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി ഇതുവരെ പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്.…
സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറവുണ്ടായി. കഴിഞ്ഞ ദിവസം സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ആശ്വാസത്തില്‍ 53,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ്…
മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര റെയില്‍വേ പാലത്തിനു സമീപം താമസിക്കുന്ന ലീല(75)യാണ് മകള്‍ ബിന്ദുവിനെ(48) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ജീവനൊടുക്കിയത്. ബിന്ദുവിനെ ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.…
ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കി (IDUKKI) ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വീടുകള്‍ക്ക് നേരിയ കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി നശിച്ചു. വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടെത്തിയതായും…
കണ്ണൂരിൽ ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂരിൽ ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂരിൽ (KANNUR) തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

KERALA, LATEST NEWS, ACCIDENT

യൂട്യൂബര്‍ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കില്‍; കേസ് കോടതിക്ക് കൈമാറുന്നു

യൂട്യൂബര്‍ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കില്‍; കേസ് കോടതിക്ക് കൈമാറുന്നു

കാറിനുള്ളില്‍ സജ്ജീകരിച്ച സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍ ആർടിഒ റിപ്പോർട്ട്‌ നല്‍കും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികള്‍ കോടതിയായിരിക്കും എടുക്കുന്നത്. ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചാണ് ഈ നടപടി. കൂടെ യാത്ര ചെയ്ത സുഹൃത്തുക്കള്‍ക്കും ഇതേ…
ഇന്നും മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത

കേരളത്തില്‍ ഇന്നും മഴ തുടരും. വിവിധ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും. എറണാകുളം, തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
എയര്‍ ഹോസ്റ്റസ് സ്വര്‍ണം കടത്തിയ കേസ്; സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

എയര്‍ ഹോസ്റ്റസ് സ്വര്‍ണം കടത്തിയ കേസ്; സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

കണ്ണൂര്‍: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഹോസ്റ്റസ് പിടിയിലായ കേസിൽ പുതിയ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍…