കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ നിലവില്‍ 10 സെന്റിമീറ്റർ വീതം നിലവില്‍ ഉയർത്തിയിട്ടുണ്ട്. മഴ തുടരുന്ന അസാഹചര്യത്തില്‍ അഞ്ചു ഷട്ടറുകള്‍ 10 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ സമീപവാസികള്‍ നല്ല ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ…
മുതലപ്പൊഴിയില്‍ വീണ്ടും വള്ളംമറിഞ്ഞ് ഒരാള്‍ മരിച്ചു

മുതലപ്പൊഴിയില്‍ വീണ്ടും വള്ളംമറിഞ്ഞ് ഒരാള്‍ മരിച്ചു

മുതലപ്പൊഴിയില്‍ രണ്ടപകടങ്ങളിലായി വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതമായി പരുക്കു പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുപേരുമായി പോയ വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതില്‍…
മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ഇന്ന് നിര്‍ണായക യോഗം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ഇന്ന് നിര്‍ണായക യോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായി പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ പഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ…
തൃശ്ശൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
ഗുണ്ടാനേതാവിന്റെ വീട്ടില്‍ സല്‍ക്കാരം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യും

ഗുണ്ടാനേതാവിന്റെ വീട്ടില്‍ സല്‍ക്കാരം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: ഗുണ്ടാ നേതാവ് സംഘടിപ്പിച്ച സല്‍ക്കാരത്തിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.…
മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

അതിരപ്പിള്ളിയിൽ മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശ്യർ 24 ന്യൂസ് ലേഖകൻ റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തതിനാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടേതാണ് ഉത്തരവ്. തൃശൂർ റൂറൽ…
കാലവർഷം വെള്ളിയാഴ്ച‌യോടെ; കേരളത്തിലടക്കം അധികമഴയ്ക്ക് സാധ്യത

കാലവർഷം വെള്ളിയാഴ്ച‌യോടെ; കേരളത്തിലടക്കം അധികമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇക്കുറി രാജ്യത്തിന്റെ ചില മേഖലകളിൽ കാലവ‌ർഷം സാധാരണയേക്കാൾ കൂടുതല്‍ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലടക്കം കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്നും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റുമാല്‍ ചുഴലിക്കാറ്റ്…
കെ. കരുണാകരന്റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു

കെ. കരുണാകരന്റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ വെള്ളിമാടുകുന്ന് നിർമല ആശുപത്രിയിലായിരുന്നു അന്ത്യം. ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച ദാമോദര മാരാർ കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍…
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്

കേരളത്തിലെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25നു നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂണ്‍ ആറിനു വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 13 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂണ്‍ 18.…
കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ല്; നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ല്; നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലിൽ നടപടിയെടുത്ത് ദേശീയ നേതൃത്വം. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അല്‍ അമീന്‍ അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട്, ദൃശ്യങ്ങള്‍ പുറത്ത് വിട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി…