കെ.എസ്.യു മേഖലാ ക്യാമ്പിൽ കൂട്ടത്തല്ല്; അന്വേഷണ കമ്മീഷനെ നിയോഗിച്ച്‌ കെ.പി.സി.സി

കെ.എസ്.യു മേഖലാ ക്യാമ്പിൽ കൂട്ടത്തല്ല്; അന്വേഷണ കമ്മീഷനെ നിയോഗിച്ച്‌ കെ.പി.സി.സി

നെയ്യാർ ഡാമില്‍ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ കൂട്ടത്തല്ല്. പ്രവർത്തകർ തമ്മില്‍ പൊരിഞ്ഞ തല്ലാണ് നടന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെ ചൊല്ലിയാണ് തർക്കം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അക്രമത്തിനിടെ നിരവധി പ്രവർത്തകർക്കു പരുക്കേറ്റു. രണ്ട് ദിവസമായി നടന്ന ക്യാമ്പിന്റെ സമാപനം…
സാങ്കേതിക തകരാര്‍; തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാര്‍; തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ആണെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി 7.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക്…
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

പാരീസ്‌: കാന്‍ ചലച്ചിത്ര മേളയുടെ 77–-ാം പതിപ്പില്‍ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍ കപാഡിയയുടെ…
മഴയുടെ തീവ്രത കുറയും; നാല്‌ ജില്ലകളിൽ യെല്ലൊ അലർട്ട്‌, ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട മഴ

മഴയുടെ തീവ്രത കുറയും; നാല്‌ ജില്ലകളിൽ യെല്ലൊ അലർട്ട്‌, ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട മഴ

കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഞായറാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

ഛത്തീസ്ഗഢിലെ ബെമേത്രയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി. ബെമേത്രയിലെ പിർദ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് പൊട്ടിതെറി ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെയെല്ലാം റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്നും എസ് പി…
ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍…
കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവ് വേട്ട; ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവ് വേട്ട; ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് പുനലൂര്‍ വഴി ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കൊല്ലത്ത് എത്തിച്ചു. പിന്നീട് അവിടെ നിന്ന്…
ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്കറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്കറിന് തീപിടിച്ചു

കോട്ടയം ഏറ്റുമാനൂർ - തലയോലപ്പറമ്പ് റോഡില്‍ മുട്ടുചിറയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയില്‍ ആണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.…
ബിസിനസ് മോട്ടിവേഷനിടെ തെറിവിളി; അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ചു

ബിസിനസ് മോട്ടിവേഷനിടെ തെറിവിളി; അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ചു

പ്രസംഗത്തിനിടയില്‍ ബിസിനസുകാരെ തുടര്‍ച്ചയായി തെറി പറഞ്ഞ മോട്ടവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തി വെപ്പിച്ചു. റോട്ടറി ഇന്റർനാഷനല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിച്ചത്. മെയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി…
10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

കാഞ്ഞങ്ങാട് പടന്നക്കാട് പീഡനക്കേസ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. പ്രതി പി.എ സലീമിനെ പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ചുറ്റും തടിച്ചുകൂടിയ പ്രദേശവാസികള്‍ പ്രതി സലീമിനെ കണ്ട് അക്രമാസക്തരായി. സലീമിനെ മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പിനായി എത്തിച്ചത്. മുഖംമൂടി നീക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് നാട്ടുകാർ…