Posted inKERALA LATEST NEWS
ക്ഷേത്രകുളത്തില്‍ കുളിക്കുന്നതിനിടെ 14 കാരൻ മുങ്ങി മരിച്ചു
കോഴിക്കോട് 14കാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയില്‍ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ ആണ് ശിവക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. മറ്റുകുട്ടികള്‍ക്കൊപ്പം കുളത്തില്‍ കളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപെ മരണപ്പെട്ടു.









