കേരളത്തിൽ കനത്ത മഴ; ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ കനത്ത മഴ; ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ 7 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്.…
മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കൊന്നു

മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കൊന്നു

മൂന്നാര്‍ പെരിയവരെ ലോവര്‍ ഡിവിഷനില്‍ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാന്‍ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രശ്‌ന പരിഹാരമുണ്ടാക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. എസ്റ്റേറ്റില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടുവയും…
22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

22കാരി ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. പത്തനംതിട്ട വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്യയെ കണ്ടെത്തുന്നത്. പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്…
ചക്രവാതചുഴിയുടെ സ്വാധീനം; മഴ മുന്നറിയിപ്പില്‍ മാറ്റം, എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ചക്രവാതചുഴിയുടെ സ്വാധീനം; മഴ മുന്നറിയിപ്പില്‍ മാറ്റം, എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ…
ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയില്‍വേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും.…
കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടികൈ ബങ്കളം സ്വദേശി ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. വീട്ടിലേക്ക് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തിരഞ്ഞു ചെന്നപ്പോഴാന്ന് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം…
പാലക്കാട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു

പാലക്കാട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ മയക്കുവെടിവെച്ച് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തിയാണ് കൂട്ടിലാക്കിയത്. തുടര്‍ന്ന് നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കി തുടങ്ങുന്നതിനിടെയാണ് പുലിക്ക്…
കേരളത്തിൽ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

കേരളത്തിൽ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

കേരളത്തിൽ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനമേർപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച്‌ ഉപജീവനം കണ്ടെത്തുന്ന…
ചക്രവാതച്ചുഴി; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും

ചക്രവാതച്ചുഴി; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും

തെക്കൻ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (മെയ്‌ 22) അതിതീവ്രമായ…
ഒന്നാം തീയതികളിലെ ‘ഡ്രൈ ഡേ’ ഒഴിവാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ

ഒന്നാം തീയതികളിലെ ‘ഡ്രൈ ഡേ’ ഒഴിവാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ

കേരളത്തിൽ എല്ലാ മാസവും ഒന്നാം തീയതിയുള്ള 'ഡ്രൈ ഡേ' ഒഴിവാക്കാന്‍ സര്‍ക്കാരിന് സെക്രട്ടറി തല കമ്മിറ്റിയുടെ ശുപാര്‍ശ. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയതി ബെവ്‌കോ തുറന്ന്…