ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു

കോടഞ്ചേരിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാള്‍ അസഭ്യ വർഷം നടത്തുകയായിരുന്നു. പിന്നാലെ…
ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

കൊച്ചി പുതുവൈപ്പിനില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ അഭിഷേക് ഉള്‍പ്പെടെ മൂന്ന് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇരുവരുടേയും നില ഗുരുതരമാണ്. മിലന്‍, ആല്‍വിന്‍ എന്നിവരാണ്…
മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

സിപിഎം മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് മൂന്നു ദിവസമായി തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു. മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന…
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ

ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ

ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി കെ.കെ.രമ എംഎല്‍എ. ഒരു സ്ത്രീക്കും എതിരെ പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഹരിഹരന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതികരിച്ച രമ ഹരിഹരനെതിരേ പാര്‍ട്ടി നടപടി ആലോചിക്കുമെന്നും ഹരിഹരന്‍ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ വിവാദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.…
കാസറഗോഡ് നഗരത്തിൽ തിങ്കളാഴ്ച രാത്രി 9 മുതൽ 12 മണിക്കൂർ ദേശീയപാത അടയ്ക്കും

കാസറഗോഡ് നഗരത്തിൽ തിങ്കളാഴ്ച രാത്രി 9 മുതൽ 12 മണിക്കൂർ ദേശീയപാത അടയ്ക്കും

കാസറഗോഡ് : നഗരത്തിൽ ദേശീയപാതയുടെ ഭാഗമായുള്ള മേല്പാലത്തിന്റെ സ്പാൻ കോൺക്രീറ്റ് ചെയ്യാൻ തിങ്കളാഴ്ച രാത്രി ഒൻപതു മുതൽ പിറ്റേന്ന് രാവിലെ ഒൻപതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിനും ഇടയിൽ 150 മീറ്റർ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ…
മോശം പെരുമാറ്റം, കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി വിമാനയാത്രക്കാരൻ അറസ്റ്റില്‍

മോശം പെരുമാറ്റം, കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി വിമാനയാത്രക്കാരൻ അറസ്റ്റില്‍

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ ദുബായ്ക്കും മംഗളൂരുവിനും ഇടയില്‍ ജീവനക്കാരോട് മോശമായി പെരുമാറിയതിന് യുവാവ് അറസ്റ്റില്‍. വിമാനത്തില്‍ നിന്ന് ചാടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. കണ്ണൂർ സ്വദേശിയായ ബിസി മുഹമ്മദ് ആണ് പിടിയിലായത്. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സുരക്ഷാ കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസ്…
വൻ സ്വർണ വേട്ട: മംഗളൂരു സ്വദേശി അറസ്റ്റിൽ

വൻ സ്വർണ വേട്ട: മംഗളൂരു സ്വദേശി അറസ്റ്റിൽ

കാസർകോട് സ്വർണ വേട്ടയിൽ രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞദിവസം കാറിൽ കടത്താൻ ശ്രമിക്കവെയായിരുന്നു പിടികൂടിയത്. 2838.35 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. മതിപ്പുവില അനുസരിച്ച് ഇതിന് 2.04 കോടി രൂപ വരും. സംഭവത്തിൽ മംഗളൂരു സ്വദേശി ദേവരാജ് സേട്ട്…
കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു; തിരുവനന്തപുരം മുതൽ അങ്കമാലിവരെ പദ്ധതി

കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു; തിരുവനന്തപുരം മുതൽ അങ്കമാലിവരെ പദ്ധതി

കൊച്ചി: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ ഏറെ മാറ്റം വരുത്തിയേക്കാവുന്ന പുതിയ റോഡ് ഇടനാഴിയെത്തുന്നു. ഏറെ തിരക്കുള്ള മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം - അങ്കമാലി പാത അതിവേഗ ഇടനാഴിയാക്കി മധ്യകേരളവും…
കൊടും ചൂടിന് ശമനമായി മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊടും ചൂടിന് ശമനമായി മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊടും ചൂടിന് ശമനമായി കേരളത്തിൽ ഇന്ന് 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ…
കരമന അഖിൽ വധക്കേസ്‌; മുഖ്യപ്രതി തമിഴ്‌നാട്ടിൽനിന്ന്‌ പിടിയിൽ

കരമന അഖിൽ വധക്കേസ്‌; മുഖ്യപ്രതി തമിഴ്‌നാട്ടിൽനിന്ന്‌ പിടിയിൽ

തിരുവനന്തപുരം: കരമന അഖില്‍ വധക്കേസിലെ മുഖ്യപ്രതി അഖില്‍ എന്ന അപ്പു അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അഖിലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നത് അപ്പുവാണ്. ഇതോടെ കേസില്‍ അഞ്ചുപേര്‍ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്‌, ഹരിലാല്‍, കിരണ്‍, കിരണ്‍കൃഷ്ണ എന്നിവര്‍…