മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്, കാറോടിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്, കാറോടിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 10 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലേക്ക് പോയ യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. യുവാക്കളുടെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി.…
അശ്ലീല വീഡിയോ വിവാദം; കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ആര്‍ എം പി നേതാവ്, പിന്നാലെ ഖേദ പ്രകടനം

അശ്ലീല വീഡിയോ വിവാദം; കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ആര്‍ എം പി നേതാവ്, പിന്നാലെ ഖേദ പ്രകടനം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെഎസ് ​ഹരിഹരൻ. സംഭവം വിവാദമായതിനു പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു രം​ഗത്തെത്തി. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരൻ്റെ മാപ്പപേക്ഷ. തെറ്റായ…
പ്രതിസന്ധി അവസാനിക്കുന്നില്ല; കൊച്ചിയിൽ നിന്നുള്ള 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

പ്രതിസന്ധി അവസാനിക്കുന്നില്ല; കൊച്ചിയിൽ നിന്നുള്ള 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും എയര്‍ സര്‍വീസുകളുടെ പ്രതിസന്ധി തീരുന്നില്ല. കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റ?ദ്ദാക്കി. ബഹറിന്‍, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെം?ഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ…
കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (43) ആണ് മരിച്ചത്. നൗഫലിന്റെ വീട്ടിലെ പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടകവസ്തുവിന്റെ തിരിയില്‍ തീ കൊളുത്തിയ ശേഷം മുകളിലേക്ക് കയറുംമുന്‍പ് സ്‌ഫോടനം ഉണ്ടാവുകയായിരുന്നു.…
കരമന അഖില്‍ വധകേസ്; പ്രതി അനീഷ് പിടിയില്‍

കരമന അഖില്‍ വധകേസ്; പ്രതി അനീഷ് പിടിയില്‍

കരമന അഖില്‍ വധ കേസില്‍ പ്രതി അനീഷ് പിടിയില്‍. ഇന്നോവ കാര്‍ ഓടിച്ചിരുന്നത് അനീഷ് ആണെന്ന് പോലീസ് കണ്ടെത്തി. ബാലരാമപുരത്ത് നിന്നാണ് അനീഷ് പിടിയിലായത്. മറ്റൊരിടത്തേക്ക് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അനീഷിനെ പോലീസ് പിടികൂടിയത്. മൂന്നുപേർ സംഘം ചേർന്ന് ആയിരുന്നു ആക്രമണം.…
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പനാന മുകുന്ദന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പനാന മുകുന്ദന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വം ആനത്തവാളത്തിലെ മുകുന്ദന്‍ ചരിഞ്ഞു. 44 വയസുള്ള കൊമ്പന്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്തംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത നിലയിലായിരുന്നതിനാല്‍ ആനയെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു.…
നിലമ്പൂരില്‍ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു

നിലമ്പൂരില്‍ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു

നിലമ്പൂരില്‍ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പിൽ സുരേഷിനാണ് സൂര്യാഘാതമേറ്റത്. മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കൈകളിലും വയറിലുമായി സുരേഷിന് പൊള്ളലേറ്റത്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. വീട്ടിലെത്തിയപ്പോള്‍ കൈകളില്‍ പൊള്ളലേറ്റത് പോലെ തോന്നി. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കൈ…
പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്ക്

പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വെച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഒരു നായതന്നെയാണ് അഞ്ചുപേരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍…
സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണയായി 680 രൂപയാണ് സ്വർണവില കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6725 രൂപയിലും പവന് 53,800 രൂപയിലുമാണ് വ്യാപാരം…
സർവീസുകൾക്ക് ഇന്നും മുടക്കം; കണ്ണൂരിലും കരിപ്പൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

സർവീസുകൾക്ക് ഇന്നും മുടക്കം; കണ്ണൂരിലും കരിപ്പൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിലും കരിപ്പൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി.…