കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. തൃശൂർ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റൻഡ് കൃഷ്‌ണകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ആർഒആർ സർട്ടിഫിക്കറ്ര് ശരിയായി നല്‍കാനായി 2000 രൂപയാണ് കൃഷ്‌ണകുമാർ ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വില്ലേജ് ഓഫീസറുമായി സംസാരിച്ച്‌…
ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തി വനംവകുപ്പ്

ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തി വനംവകുപ്പ്

പാലക്കാട് കൊട്ടേക്കാട് ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തി വനംവകുപ്പ്. വാളയാര്‍ അട്ടപ്പള്ളം മേഖലകളിലേക്കാണ് ആനകളെ തുരത്തിയത്. ആനകളെ റെയില്‍വേ ട്രാക്ക് കടത്തിയത് പടക്കം പൊട്ടിച്ചാണ്. കൊട്ടേക്കാട് ജനവാസമേഖലയോട് ചേര്‍ന്ന് കുറച്ച്‌ ദിവസമായി നിലയുറപ്പിച്ചിരുന്ന പിടി 5, പിടി 14 എന്നീ ആനകളെയാണ് വനംവകുപ്പ്…
സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസ്; സഹോദരന് ജീവപര്യന്തം ശിക്ഷ

സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസ്; സഹോദരന് ജീവപര്യന്തം ശിക്ഷ

ഹരിപ്പാട് സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി…
വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ അന്‍സിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അന്‍സില്‍ ഡാമിലെ കുടുങ്ങിയത്. ഫയര്‍ ഫോഴ്‌സിലെ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…
കടുത്ത ചൂടിന് ആശ്വാസം; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

കടുത്ത ചൂടിന് ആശ്വാസം; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 20 കിലോമീറ്റർ വരെ വേഗതയില്‍…
ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; പിതാവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണം

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; പിതാവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണം

തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് തിരുവനന്തപുരം സിജെഎം കോടതി. ജെസ്നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജെയിംസ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.…
ഷവര്‍മക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവ്; ബേക്കറി ഉടമയെ മര്‍ദ്ദിച്ച നാലുപേര്‍‍ അറസ്റ്റില്‍

ഷവര്‍മക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവ്; ബേക്കറി ഉടമയെ മര്‍ദ്ദിച്ച നാലുപേര്‍‍ അറസ്റ്റില്‍

ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമകൾക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തി​രു​നാ​വാ​യ റോ​ഡി​ലെ കു​ട്ടി​ക​ള​ത്താ​ണി​യി​ലു​ള്ള എൻജെ ബേക്കറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. രാത്രിയിൽ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. സംഭവത്തിൽ  നാലു പേരെയും…
കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍; പ്രതി രക്ഷപ്പെട്ടു

കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍; പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കാര്‍ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാര്‍ പോലീസിനെ ആക്രമിച്ച ശേഷം പോലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു എറണാകുളം…
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്കുശേഷം വിധിക്കും

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്കുശേഷം വിധിക്കും

കണ്ണൂർ : പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് പ്രണയനൈരാശ്യത്തിന്റെ പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി…
സ്വര്‍ണവിലയില്‍ വീണ്ടും വർധന; പവന് 680 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വർധന; പവന് 680 രൂപ കൂടി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയിൽ വർധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്…