വിഷ്ണുപ്രിയ കൊലക്കേസ്; പ്രോസിക്യൂഷൻ വാദം പൂര്‍ത്തിയായി

വിഷ്ണുപ്രിയ കൊലക്കേസ്; പ്രോസിക്യൂഷൻ വാദം പൂര്‍ത്തിയായി

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസിലാണ് അഡീഷനല്‍ ജില്ല സെഷൻസ് കോടതി ജഡ്‌ജി എ.വി. മൃദുല മുമ്പാകെ വാദം പൂർത്തിയായത്. പ്രതിഭാഗം…
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന്12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്നും, ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാൻ സാധിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ്…
കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയില്‍. കൊറ്റാളിയിലെ സുനന്ദ വി.ഷേണായി ( 78 ) മകള്‍ ദീപ വി.ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ദുർഗന്ധത്തെ തുടർന്ന് ജനല്‍ വഴി അയല്‍ക്കാർ നോക്കിയപ്പോഴാണ് മൃതദേഹം…
ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവര്‍കട്ട് മനഃപൂര്‍വമല്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവര്‍കട്ട് മനഃപൂര്‍വമല്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

കേരളത്തിൽ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത്…
കൊടും ചൂട്; മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

കൊടും ചൂട്; മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

കേരളത്തിൽ ചൂട് ശമനമില്ലാതെ തുടരുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി…
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ല; കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ല; കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്

കോഴിക്കോ‌ട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിത കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഇന്ന് വീണ്ടും സമരം തുടങ്ങും. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാമെന്ന ഐ.ജിയുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം പുരനാരംഭിക്കുന്നത്. നീതി നിഷേധം കാണിച്ച്‌ ഹൈക്കോടതി ചീഫ്…
തായ്‌ലൻഡില്‍ പാരാഗ്ളൈഡിംഗിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു

തായ്‌ലൻഡില്‍ പാരാഗ്ളൈഡിംഗിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു

തായ്‌ലൻഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍പെട്ട മലയാളി അധ്യാപിക മരിച്ചു. കോട്ടയം ചീരഞ്ചിറ സർക്കാർ യു പി സ്‌കൂളിലെ പ്രധാനാധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അപകടത്തില്‍ പരിക്കേറ്റ് റാണി ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്‌ച കഴിഞ്ഞായിരിക്കും മൃതദേഹം നാട്ടില്‍ എത്തിക്കുകയെന്ന് ബന്ധുക്കള്‍…
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് ഗോകുലം ഗോപാലൻ വക്കീല്‍ നോട്ടീസ് അയച്ചു

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് ഗോകുലം ഗോപാലൻ വക്കീല്‍ നോട്ടീസ് അയച്ചു

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ വക്കീല്‍ നോട്ടീസ് അയച്ചു. വാർത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രൻ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ഗോകുലം ഗോപാലൻ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ…
പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച്‌ കാലാവസ്ഥാവകുപ്പ്

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച്‌ കാലാവസ്ഥാവകുപ്പ്

കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ…