പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി; അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി; അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയില്‍ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേള്‍ക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്കറിയയുടെ അഭിഭാഷകനോട്…
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

കേരളത്തിൽ സ്വർണവില വീണ്ടും സർവകാല റെക്കോഡില്‍. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ. രാജ്യാന്തര വിപണിയില്‍ സ്വർണവില ഔണ്‍സിന്…
നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിക്കും. ശനിയാഴ്ച കൊച്ചിയില്‍ നിന്നാണ് ഇവര്‍ യെമനിലേക്ക് യാത്ര പുറപ്പെടുക. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക്…
തൃശൂർ പൂരത്തിന് ഇന്ന് കോടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കോടിയേറും

തൃശൂർ പൂരം ഇന്ന്. തേക്കിന്‍കാട് മൈതാനത്ത് പൂരത്തിന് കോടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്. ഇന്ന് രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്…
മോദി നാളെ കർണാടകയിൽ

മോദി നാളെ കർണാടകയിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കർണാടകയിൽ എത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം പാർട്ടിയുടെ വിവിധ റാലികളിൽ പങ്കെടുക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന റാലിയിലും ചിക്കബെല്ലാപുരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം…
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടൽ തീരത്തും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ…
തമിഴ്നാട്ടിലേയും, കർണാടകയിലെയും വോട്ടർമാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

തമിഴ്നാട്ടിലേയും, കർണാടകയിലെയും വോട്ടർമാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടിലേയും, കർണാടകയിലെയും വോട്ടർമാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിച്ച് സർക്കാർ. വോട്ടെടുപ്പ് ദിവസങ്ങളിൽ കേരളത്തിൽ താമസിക്കുന്നവർക്ക് അവരുടെ നാടുകളിൽ പോയി വോട്ട് രേഖപ്പെടുത്തി തിരിച്ചെത്താമെന്ന് കേരള സർക്കാർ അറിയിച്ചു. ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്ന…
രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക

രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക

ബെംഗളൂരു: കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സർക്കാർ അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രാത്രിയുള്ള ഗതാഗത നിരോധനം പരിഹരിക്കാൻ കർണാടകയും കേരളവും ഒരുപോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ്

തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ്

തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് അനുവദിച്ചു. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആണ് അനുമതിക്കായി ശുപാർശ ചെയ്തത്. രാമചന്ദ്രൻ നാളെ നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തത്. വെറ്റിനറി…
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് ദേഹത്ത് തേച്ചു; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് ദേഹത്ത് തേച്ചു; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അനുവാണ് പിടിയിലായത്. കുട്ടിയുടെ അടിവയറ്റില്‍ ചട്ടുകംകൊണ്ട് പൊള്ളിച്ചെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. മര്‍ദനത്തെ കുറിച്ച് കുട്ടി പറയുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ ദേഹമാസകലം അടിയേറ്റപാടുകളും ഇരു കാലുകള്‍ക്ക് താഴെ…