സ്വര്‍ണവിലയില്‍ ഇടിവ്; 560 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; 560 രൂപ കുറഞ്ഞു

കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്ന് 560 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6650 രൂപയാണ്. ഒരു ഗ്രാം 18…
സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി

സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി

കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച്‌ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നല്‍കിയത് സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍…
ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ആലപ്പുഴ: ഐഎന്‍ടിയുസി നേതാവായിരുന്ന സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദ് ഡി ജി പിക്ക് പരാതി നല്‍കി. സി.പി.എം നേരിട്ട് നടത്തിയ കൊലപാതകം എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുന്‍ ജില്ലാ…
ചികിത്സയ്ക്കിടെ ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം

ചികിത്സയ്ക്കിടെ ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. ഏഴു മാസം ഗർഭിണിയായിരുന്നു യുവതി. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗർഭിണിയായത്. പരിശോധനകള്‍ക്കായാണ്…
താമരശ്ശേരി രൂപത ഇന്ന് ‘കേ​ര​ള സ്​​റ്റോ​റി’ പ്ര​ദ​ർ​ശി​പ്പി​ക്കും

താമരശ്ശേരി രൂപത ഇന്ന് ‘കേ​ര​ള സ്​​റ്റോ​റി’ പ്ര​ദ​ർ​ശി​പ്പി​ക്കും

കോഴിക്കോട്: വിവാദ ചിത്രം ‘കേരള സ്‌റ്റോറി’ ഇന്ന് താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ കേരള കാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വി​ദ്യാ​ർ​ഥികള്‍ക്കായി ‘സുവിശേഷോത്സവം’ എന്ന് പേരിട്ടിരിക്കുന്ന അവധിക്കാല ക്ലാസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വൈകിട്ട് മൂന്ന് മണിക്ക് ശേഷം…
പടക്കവുമായി തീവണ്ടിയില്‍ യാത്ര ചെയ്താല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ

പടക്കവുമായി തീവണ്ടിയില്‍ യാത്ര ചെയ്താല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ

വിലക്കുറവില്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും പടക്കം വാങ്ങി തീവണ്ടിയില്‍ വരാമെന്ന ചിന്ത വേണ്ട. പിടിവീഴുമെന്നു മാത്രമല്ല, തടവും പിഴയും കിട്ടും. വിഷു പ്രമാണിച്ച്‌ തീവണ്ടികളില്‍ പടക്കമെത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ആര്‍.പി.എഫ്. ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ…
തൃശൂർ ആവേശത്തിൽ; പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂർ ആവേശത്തിൽ; പൂരത്തിന് ഇന്ന് കൊടിയേറ്റം

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റ് നടക്കും. തിരുവമ്പാടി വിഭാഗത്തിൽ രാവിലെ 11.30നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാറമേക്കാവിൽ 12നും 12.15നും ഇടയിലാണ് കൊടിയേറ്റം.നെയ്തലക്കാവ്…
മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്കു പോകുന്ന ബസ്സാണ് ദേശീയപാത നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗത്ത് പത്തടിയോളം താഴ്ചയിലേക്ക്…
കേരളത്തിന് ആശ്വാസമായി വേനല്‍ മഴ; എല്ലാ ജില്ലകളിലും മഴ ലഭിക്കും

കേരളത്തിന് ആശ്വാസമായി വേനല്‍ മഴ; എല്ലാ ജില്ലകളിലും മഴ ലഭിക്കും

തിരുവനന്തപുരം:  കനത്ത ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പു പ്രകാരം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്. ഈ മാസം 15 വരെ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ്…
മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക്

മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കാർ അപകടത്തിൽ ഒരാൾ മരിച്ചു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (23) ആണ് മരിച്ചത്. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്നത് മരിച്ച ശ്രീരാഗ് ആയിരുന്നു. കാറിനെ…