അബദ്ധത്തില്‍ പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു

അബദ്ധത്തില്‍ പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു

ഹരിയാനയില്‍ വീട്ടില്‍ സൂക്ഷിച്ച പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു. ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കൂളറിന് പെയിന്‍റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിന്‍റ് കുട്ടി കുടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടി തന്‍റെ അടുത്തേക്ക് ഓടി വന്നതായും…
കാട്ടാന ആക്രമണം; അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

കാട്ടാന ആക്രമണം; അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തില്‍ അടിയന്തര നടപടികള്‍ക്കായി വനം വകുപ്പ്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടൻ സ്വീകരിക്കാൻ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനയെ എത്തിക്കും. അതേസമയം കാട്ടാന ആക്രമണത്തില്‍…
ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: പുള്ളിക്കാനത്ത് കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. വാഗമണ്‍ ഡിസി കോളജിന്‍റെ ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം. കോജേളിന് തൊട്ടു മുമ്പിലുള്ള വളവില്‍ വച്ച്‌ ബസ് നിയന്ത്രണം…
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെയ്ക്കും.പതിനൊന്ന് മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലായിരിക്കും സംസ്കാരം. പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു രാമചന്ദ്രന്റെ താമസം.…
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കിക്ക് എതിരെ കൂടുതല്‍ പരാതികള്‍, ഭാഗ്യലക്ഷ്മിയും കുക്കുപരമേശ്വരനും പരാതി നല്‍കി

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കിക്ക് എതിരെ കൂടുതല്‍ പരാതികള്‍, ഭാഗ്യലക്ഷ്മിയും കുക്കുപരമേശ്വരനും പരാതി നല്‍കി

തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കൂടുതല്‍ പരാതികള്‍. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കി. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന…
വയനാട് വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

വയനാട് വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് മരിച്ചത്. എരുമക്കൊല്ലിയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. കാട്ടാന ശല്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പോലീസും. ജനപ്രതിനിധികളും…
ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി എന്നീ അഞ്ച്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5…
കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്ത് സ്ഥിരം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം…
ഷൈനിന്റെ ലഹരിക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ഷൈനിന്റെ ലഹരിക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊച്ചി: ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചു. സെൻട്രല്‍ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നോർത്ത് സിഐ ഡാൻസാഫ് സംഘം, സൈബർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടും. ഷൈനുമായി ബന്ധപ്പെട്ട…
കളക്‌ട്രേറ്റുകളില്‍ ബോംബ് ഭീഷണി; പോലീസും ബോംബ് സ്വാഡും പരിശോധന നടത്തുന്നു

കളക്‌ട്രേറ്റുകളില്‍ ബോംബ് ഭീഷണി; പോലീസും ബോംബ് സ്വാഡും പരിശോധന നടത്തുന്നു

പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളില്‍ ബോംബ് ഭീഷണി. കലക്റ്റർമാരുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. പാലക്കാട് കലക്റ്ററേറ്റില്‍ 2 മണിക്ക് ബോംബ് പെട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് റിട്രീവല്‍‌ ട്രീപ്പിന്‍റെ പേരിലാണ് പാലക്കാട് കലക്റ്ററുടെ മെയില്‍ ഐഡിയിലേക്ക് സന്ദേശം എത്തിയത്. ഇന്ന് രാവിലെ 7.25…