പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ര്‍ ആയി ടി അനൂജ ചുമതലയേറ്റു

പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ര്‍ ആയി ടി അനൂജ ചുമതലയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ർ ആയി ടി അനൂജ ചുമതലയേറ്റു. അടൂര്‍ മാഞ്ഞാലി സ്വദേശിനിയാണ് ടി അനൂജ. പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍റെ പുതിയ ഡഫേദാറാകുന്ന അനൂജ സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ സിജിയാണ്…
വേടനെതിരായ കേസ്: ഉദ്യോഗസ്ഥരെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട്

വേടനെതിരായ കേസ്: ഉദ്യോഗസ്ഥരെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട്

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസില്‍ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച്‌ വനം മേധാവി. വേടനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് വനം മേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. വേടനെതിരായ നടപടി നിയമങ്ങള്‍ പാലിച്ചായിരുന്നെന്ന് റിപ്പോർട്ടില്‍ ന്യായീകരിക്കുന്നു. എന്നാല്‍ കേസില്‍ ഉദ്യോഗസ്ഥർ ശ്രീലങ്കൻ ബന്ധം ആരോപിച്ചത്…
കോഴിക്കോട് രേഖകളില്ലാതെ കടത്തിയ നാലുകോടിയോളം രൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍

കോഴിക്കോട് രേഖകളില്ലാതെ കടത്തിയ നാലുകോടിയോളം രൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് തുക കണ്ടെത്തിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ നിർത്തിയിട്ട…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; യുവതി അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; യുവതി അറസ്റ്റില്‍

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത വനിതാ ഡോക്ടർ അറസ്റ്റില്‍. ടേക്ക് ഓഫ് കണ്‍സള്‍ട്ടൻസി സിഇഒ കാർത്തിക പ്രദീപാണ് പിടിയിലായത്. എറണാകുളം സെൻട്രല്‍ പോലീസ് കോഴിക്കോട് നിന്നാണ് കാർത്തികയെ പിടികൂടിയത്. യുകെ, ഓസ്ട്രേലിയ, ജർമ്മനി അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം…
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ ദേഹത്തേക്ക് ചക്ക വീണതിന്റെ ആഘാതത്തിൽ മുഖവും തലയും നിലത്ത് അടിച്ച്…
പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒമ്പത് പശുക്കൾ ചത്തു

പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒമ്പത് പശുക്കൾ ചത്തു

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ ചത്തത്. ഹിംസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ് ഇടിച്ചത്.…
മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തി, ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തി, ഗുരുതര ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന സിനിമാ രംഗത്ത് ചര്‍ച്ചയാകുന്നു. ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദിലീപിന്റെ…
നടപടികള്‍ കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞു

നടപടികള്‍ കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞു

ന്യൂഡല്‍ഹി: പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ നിന്നാണ്…
മംഗളൂരു സുഹാസ് ഷെട്ടി വധം: എട്ട് പേർ അറസ്റ്റിൽ, രാഷ്ട്രീയ കൊലപാതകമല്ലെന്ന് സൂചന

മംഗളൂരു സുഹാസ് ഷെട്ടി വധം: എട്ട് പേർ അറസ്റ്റിൽ, രാഷ്ട്രീയ കൊലപാതകമല്ലെന്ന് സൂചന

ബെംഗളൂരു: മംഗളൂരുവില്‍ മുൻ ബജ്‌റംഗ്ദൾ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എട്ട് പേരെ അറസ്റ്റ് ചെയ്തതെ്ന്നാണ് വിവരം. സഫ്‌വാന്‍ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള…
കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: മെഡിക്കൽ കോളജില്‍ തീപിടിത്തത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം…