ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയില്‍ രമ്യഹരിദാസിനും സാധ്യത

ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയില്‍ രമ്യഹരിദാസിനും സാധ്യത

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് സൂചന. അതേസമയം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുൻ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമപരിഗണനയില്‍ ഉള്ളത്. യു.ഡി.എഫ് ഷാഫി പറമ്പിലിന് പകരം രാഹുലിനെ കളത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. തുടർന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ…
108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു, ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു, ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, മികച്ച ക്രമസമാധാന പാലനശേഷി, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം തുടങ്ങിയ കാര്യങ്ങള്‍…
ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എം.പിയുടെ മകള്‍ക്ക് ജാമ്യം

ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എം.പിയുടെ മകള്‍ക്ക് ജാമ്യം

ചെന്നൈയില്‍ ബിഎംഡബ്ല്യു കാറിടിച്ച്‌ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം. വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകള്‍ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം…
ഐസ്ക്രീമിനൊപ്പം കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെതെന്ന് പോലീസ്

ഐസ്ക്രീമിനൊപ്പം കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെതെന്ന് പോലീസ്

മുംബൈ: യുവ ഡോക്ടര്‍ക്ക് ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ഓർഡർ ചെയ്ത് എത്തിയ ഐസ്‌ക്രീമിൽ ഉണ്ടായ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ…
കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

ഹരിയാനയിലെ കോൺഗ്രസ് നേതാക്കളായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും അനുയായികളും ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാവിലെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ്…
എതിരില്ലാതെ മോഹൻലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്: മറ്റ് പദവികളിലേക്ക് മത്സരം നടക്കും

എതിരില്ലാതെ മോഹൻലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്: മറ്റ് പദവികളിലേക്ക് മത്സരം നടക്കും

മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീ‌ര്‍പ്പിലേക്ക്; ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുല്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീ‌ര്‍പ്പിലേക്ക്; ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുല്‍

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്. ഭാര്യക്കൊപ്പം ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുല്‍ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ സത്യവാങ്മൂലം അംഗീകരിച്ച്‌ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച്‌ യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു…
ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഡൽഹി: ഭക്ഷണശാലയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ രജൗരി ഗാർഡനിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി പത്തിലധികം തവണ വെടിയുർത്തിയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. നഗരത്തിലെ ഒരു ബർഗർ കിംഗ് ഔട്ട്ലെറ്റിലായിരുന്നു വെടിവയ്പ്പ് നടന്നത്. സംഭവ…
നിമിഷപ്രിയയുടെ മോചനം: ധനസമാഹരണ യഞ്ജവുമായി ആക്ഷന്‍ കൗണ്‍സില്‍

നിമിഷപ്രിയയുടെ മോചനം: ധനസമാഹരണ യഞ്ജവുമായി ആക്ഷന്‍ കൗണ്‍സില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യഞ്ജവുമായി 'സേവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദിയാധനം നല്‍കാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്. മൂന്നുകോടി രൂപ സമാഹരിക്കാന്‍ 'ദിയാധന സ്വരൂപണ' എന്ന പേരിലാണ് ക്യാമ്പെയിൻ ആരംഭിക്കുന്നത്.…
കള്ളക്കടല്‍ പ്രതിഭാസം; കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കള്ളക്കടല്‍ പ്രതിഭാസം; കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് ഇന്നു രാത്രി ഏഴു വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 21, 22നും കര്‍ണാടക തീരത്ത്…