ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും…
ടി-20 ലോകകപ്പ്; അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ

ടി-20 ലോകകപ്പ്; അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ

ടി-20 ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ. അയർലൻഡിന്റെ ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴ് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിയാക്കിയാണ് പാകിസ്താന്റെ വിജയം. ആദ്യ ബാറ്റിംഗിൽ അയർലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താൻ 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി. മത്സരത്തിൽ…
ജമ്മു കശ്മീരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു

ജമ്മു കശ്മീരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു

ജമ്മു കശ്മീരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. കൊട്ടാരക്കര കുന്നത്തൂർ രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ്(48) മരിച്ചത്. മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. 28 വര്‍ഷമായി അദ്ദേഹം സൈനികനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്…
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ന​ഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം…
അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

ഹൈദരാബാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് അറക്കാനായി പശുവിനെ കടത്തിയെന്നാരോപിച്ച് ​തെലങ്കാനയിലെ മേദക്കിൽ വര്‍​ഗീയ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെവൈഎം നേതാക്കൾ പശുക്കളെ കടത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇതിനിടെ  ചേരി തിരിഞ്ഞ് കല്ലേറുണ്ടായി.…
യൂറോ കപ്പ്‌; പോളണ്ടിനെ തോൽപ്പിച്ച് നെതര്‍ലാന്‍ഡ്‌സ്

യൂറോ കപ്പ്‌; പോളണ്ടിനെ തോൽപ്പിച്ച് നെതര്‍ലാന്‍ഡ്‌സ്

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ പോളണ്ടിനോട് വിജയം കണ്ടെത്തി നെതര്‍ലാന്‍ഡ്‌സ്. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് 83-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നെതര്‍ലാന്‍ഡ്‌സിന്റെ മിന്നും വിജയം. ഇരു ടീമുകളും ഓരോ…
കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഞായറാഴ്ച വൈകിട്ട് 6.45നാണ് അപകടമുണ്ടായത്. ചാത്തന്നൂർ ഭാഗത്തുനിന്നു വരികയായിരുന്നു കാർ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ…
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് മരണം

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് മരണം

ബെംഗളൂരു: ലോറിയും കാറും കൂട്ടിയിടിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫിസ് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കലബുർഗിയിലെ ജേവർഗി വിജയപുര റോഡിൽ നെലോഗി കമാനിന് സമീപമാണ് അപകടം. യാദ്ഗിർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഒന്നാം ഗ്രേഡ് ക്ലർക്ക് ശിവാനന്ദ സ്വാമി (34),…
അമിതമായി പൊറാട്ട കഴിച്ചു; അഞ്ച് വളര്‍ത്തു പശുക്കള്‍ ചത്തു

അമിതമായി പൊറാട്ട കഴിച്ചു; അഞ്ച് വളര്‍ത്തു പശുക്കള്‍ ചത്തു

കൊല്ലം: വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്ന അഞ്ച് വളര്‍ത്തു  പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. തീറ്റയിൽ പൊറോട്ടയ്ക്കൊപ്പം അമിതമായി ചക്കയും നൽകിയിരുന്നു. ഫാമിലെ ഒമ്പതു പശുക്കള്‍ അവശനിലയിലാണ്. തീറ്റയില്‍ പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം…
യുവാവിനെ ‌വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

യുവാവിനെ ‌വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആലുവിള കരിമ്പിലാവിള വീട്ടിൽ ബിജു ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കുമാർ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. <BR> TAGS : TRIVANDRUM…