ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ രാവിലെ എ‌ട്ട് മുതൽ

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ രാവിലെ എ‌ട്ട് മുതൽ

ന്യൂഡൽഹി: രാജ്യം ആരു ഭരിക്കണമെന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പതിനെട്ടാമത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച രാവിലെ എട്ട്‌ മണിക്ക്‌ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക. വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍…
പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ചിതലിയിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തില്‍ തലകീഴായി മറിഞ്ഞു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍വശം തകരുകയും ചെയ്തു.…
ലൈംഗികാതിക്രമ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ രേവണ്ണ

ലൈംഗികാതിക്രമ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ എംപി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഹാസനിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് എസ്ഐടി. തിര‌ഞ്ഞെടുപ്പ് ഫലം നാലിനു വരാനിരിക്കെ പ്രജ്വലിനെ ഹാസിലെത്തിച്ചേക്കും.…
ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് നഗരത്തല്‍ മഴയും ഇടിമിന്നലും മേഘാവൃതമായ അന്തരീക്ഷവുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ തന്നെ ഗതാഗതക്കുരുക്കും…
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…
6 ട്രെയിനുകൾ വഴിതിരിച്ചുവിടും

6 ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: ബെംഗളൂരു യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 6 ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 1021 ദാദർ തിരുന്നൽ വേലി, 11022 തിരുന്നൽവേലി - ദാദർ, 11006 പുതുച്ചേരി ദാദർ, 11005- ദാദർ-പുതുച്ചേരി, 17312- ഹുബ്ബള്ളി…
കീം പരീക്ഷ: എല്ലാ ജില്ലകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി

കീം പരീക്ഷ: എല്ലാ ജില്ലകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയായ കീം പരീക്ഷയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്. ഈ മാസം അഞ്ച് മുതല്‍ ഒമ്പത് വരെ…
ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ ഭാര്യയുടെയും മകന്റെയും ദേഹത്ത് തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. ചെമ്മരുതി ആശാന്‍ മുക്കില്‍ കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്‍ (53) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രന്റെ ഭാര്യ ബിന്ദുവും മകന്‍ അമലും പാരിപ്പള്ളി…
ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബെംഗളൂരുവിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. മൗണ്ട് കാർമൽ കോളേജ്, പാലസ് റോഡ് (വസന്ത് നഗർ), സെൻ്റ് ജോസഫ് കോളേജ്, വിട്ടൽ മല്യ റോഡ് (ബെംഗളൂരു നോർത്ത്), എസ്എസ്എംആർവി കോളേജ്, ജയനഗർ…
മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ സഹതടവുകാർ തലക്കടിച്ചു കൊലപ്പെടുത്തി

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ സഹതടവുകാർ തലക്കടിച്ചു കൊലപ്പെടുത്തി

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ അടിച്ചു കൊലപ്പെടുത്തി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാൽ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്. ഞായറാഴ്ച കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിൽ കുളി…