45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി മോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി

45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി മോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി

വിവേകാനന്ദപ്പാറയില്‍ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി.  കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തെത്തി അവിടെ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ധ്യാനത്തിന് ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ പ്രധാനമന്ത്രി ആദരമർപ്പിച്ചു. കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി 30ന് വൈകിട്ട് 5.40 ന്…
രണ്ട് ചക്രവാതച്ചുഴിയും ശക്തമായ പടിഞ്ഞാറൻ കാറ്റും; സംസ്ഥാനത്ത് ഏഴ് ദിവസം മഴ കടുക്കും, മൂന്നിടത്ത് ഇന്ന് റെഡ് അലർട്ട്

രണ്ട് ചക്രവാതച്ചുഴിയും ശക്തമായ പടിഞ്ഞാറൻ കാറ്റും; സംസ്ഥാനത്ത് ഏഴ് ദിവസം മഴ കടുക്കും, മൂന്നിടത്ത് ഇന്ന് റെഡ് അലർട്ട്

കേരളത്തില്‍ അടുത്ത ഏഴ് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്.…
ഇടിമിന്നലേറ്റ് 42കാരിക്ക് ദാരുണാന്ത്യം

ഇടിമിന്നലേറ്റ് 42കാരിക്ക് ദാരുണാന്ത്യം

തൃശൂർ വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. വീടിന് പുറത്തുള്ള ബാത്ത്റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
അവയവക്കടത്ത്: മുഖ്യപ്രതി പിടിയില്‍

അവയവക്കടത്ത്: മുഖ്യപ്രതി പിടിയില്‍

കൊച്ചി: അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി ഹൈദരാബാദില്‍ പിടിയില്‍. നേരത്തെ പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി…
മലബാര്‍ കാൻസര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാൻസറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം

മലബാര്‍ കാൻസര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാൻസറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി ഇതുവരെ പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്.…
സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറവുണ്ടായി. കഴിഞ്ഞ ദിവസം സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ആശ്വാസത്തില്‍ 53,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ്…
മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര റെയില്‍വേ പാലത്തിനു സമീപം താമസിക്കുന്ന ലീല(75)യാണ് മകള്‍ ബിന്ദുവിനെ(48) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ജീവനൊടുക്കിയത്. ബിന്ദുവിനെ ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.…
ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം എമര്‍ജൻസി ലാൻഡിങ് നടത്തി

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം എമര്‍ജൻസി ലാൻഡിങ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E 5314 മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മുംബൈയില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി. 'എല്ലാ യാത്രക്കാരും സുരക്ഷിതമായി…
ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കി (IDUKKI) ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വീടുകള്‍ക്ക് നേരിയ കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി നശിച്ചു. വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടെത്തിയതായും…
യൂട്യൂബര്‍ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കില്‍; കേസ് കോടതിക്ക് കൈമാറുന്നു

യൂട്യൂബര്‍ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കില്‍; കേസ് കോടതിക്ക് കൈമാറുന്നു

കാറിനുള്ളില്‍ സജ്ജീകരിച്ച സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍ ആർടിഒ റിപ്പോർട്ട്‌ നല്‍കും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികള്‍ കോടതിയായിരിക്കും എടുക്കുന്നത്. ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചാണ് ഈ നടപടി. കൂടെ യാത്ര ചെയ്ത സുഹൃത്തുക്കള്‍ക്കും ഇതേ…