Posted inLATEST NEWS TAMILNADU
Posted inKERALA LATEST NEWS
സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു
പാലക്കാട്: സാഹസിക രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ കരിമ്പ ഷമീര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍. കരിമ്പ ഷമീര്‍ കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു. ആരും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന ചെങ്കുത്തായ…
Posted inEDUCATION KERALA LATEST NEWS
കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി
തിരുവനന്തപുരം: കീം (കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ) ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ നടക്കും. ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. പരീക്ഷക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.1,13,447 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂണ്‍ മാസം…
Posted inKERALA LATEST NEWS
വരാപ്പുഴയില്‍ അച്ഛനും മകനും തൂങ്ങി മരിച്ച നിലയില്‍
വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അല്‍ഷിഫാഫിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണു സൂചന. മൂന്നു മാസമായി വരാപ്പുഴയില്‍…
Posted inKERALA LATEST NEWS
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; കെ.എസ്.ആർ.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കി
തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.…
Posted inKERALA LATEST NEWS
കടലാക്രമണം; കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസറഗോഡ് വരെ ഇന്നു രാത്രി 11.30 വരെ 3.0 മുതല്‍ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗം സെക്കൻഡില്‍ 55 cm നും 70 cm നും ഇടയില്‍ മാറിവരുവാൻ…
Posted inLATEST NEWS NATIONAL
ബ്രിജ്ഭൂഷണ്‍ സിങിന്‍റെ മകന്‍റെ അകമ്പടി വാഹനമിടിച്ച് രണ്ട് മരണം; ഡ്രൈവര്‍ അറസ്റ്റില്‍
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിങിന്‍റെ മകൻ കരണ്‍ ഭൂഷണ്‍ സിങിന്‍റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. കൈസർഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരണ്‍ ഭൂഷണ്‍ സിങ്. റെഹാൻ(17),…
Posted inKERALA LATEST NEWS
ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തളളി
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് നല്‍കിയ വിടുതല്‍ ഹരജി കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. ഹരജിയില്‍ കഴിഞ്ഞയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. സന്ദീപ് മനഃപൂര്‍വം കുറ്റം ചെയ്തിട്ടില്ലെന്നും…
Posted inLATEST NEWS NATIONAL
കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന ശേഷം 27കാരന്‍ ആത്മഹത്യ ചെയ്തു
മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാര്‍ ഗ്രാമത്തില്‍ കുടുംബാംഗങ്ങളെ വെട്ടിക്കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. 27കാരനായ ദിനേശാണ് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുപേരെ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഭാര്യ വര്‍ഷ ബായി,…
Posted inKERALA LATEST NEWS
കാട്ടുനായ്ക്കള്‍ 40 ആടുകളെ കടിച്ചുകൊന്നു
വട്ടവടയില്‍ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചുകൊന്നു. ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. 26 ആടുകള്‍ക്ക് കടിയേറ്റുവെന്നാണ് വനംവകുപ്പിന്റെ കണക്ക്. കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോള്‍ നാലുഭാഗത്തേക്കും ആടുകള്‍ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകള്‍ ചത്തതെന്നും കർഷകൻ പറയുന്നു.…









