പാകിസ്ഥാൻ ചാരന്മാർക്ക് രഹസ്യ വിവരങ്ങൾ ചോർത്തി: മൂന്നുപേർ പിടിയിൽ

പാകിസ്ഥാൻ ചാരന്മാർക്ക് രഹസ്യ വിവരങ്ങൾ ചോർത്തി: മൂന്നുപേർ പിടിയിൽ

മുംബൈ: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് സാമൂഹ്യ മാധ്യമങ്ങൾ വഴി കൈമാറിയതിന് താണെ സ്വദേശിയെയും രണ്ട് കൂട്ടാളികളെയും മഹാരാഷ്ട്ര പോലീസ് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പ്രതി പാകിസ്ഥാൻ ഓപ്പറേറ്റീവുമായി നിരന്തരം ബന്ധം…
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 70 കാരൻ മരിച്ചു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 70 കാരൻ മരിച്ചു

ബെംഗളൂരു: ബെളഗാവിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബേനക്കനഹള്ളി സ്വദേശിയായ എഴുപതുകാരനാണ് ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ടത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ബെളഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ്…
അതിതീവ്ര മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി ഉൾപ്പെടെയുള്ള എല്ലാ…
നിര്‍‌ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മരം വീണ് അപകടം; ഒരു മരണം

നിര്‍‌ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മരം വീണ് അപകടം; ഒരു മരണം

ഇടുക്കി കുമളി അതിർത്തി ചെക്ക്പോസ്റ്റിന് സമീപം നിർ‌ത്തിയട്ട ലോറിക്ക് മുകളിലേക്ക് വൻമരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. ഒരാളെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഒരു മണിക്കൂറിലധികം…
ട്രാക്കില്‍ മരം വീണു; ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ട്രാക്കില്‍ മരം വീണു; ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ: ട്രാക്കില്‍ മരം വീണതിനെ തുടർന്ന് ആലപ്പുഴ - എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അരൂർ കെല്‍ട്രോണിന് സമീപമാണ് ട്രാക്കിലേക്ക് മരം വീണത്. ഇതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് എഴുപുന്ന…
കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയ്ക്ക് പിന്നാലെ കണ്ണൂര്‍, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് മേയ് 30ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും…
പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പത്തനംതിട്ട: കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ മൂഴിയാർ ഡാം തുറന്നു. മൂന്ന് ഷട്ടറുകളില്‍ രണ്ടാമത്തെ ഷട്ടർ 20 സെൻറീമീറ്റർ തുറന്നു. ആങ്ങാമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാല്‍ നദീതീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജലസംഭരണിയുടെ പരമാവധി…
ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000ലധികം പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വലിയ റാലിയോടെയാണ് നിലമ്പൂർ താലൂക്ക് ഓഫീസില്‍ എത്തി ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികള്‍ എത്തി തിരഞ്ഞെടുപ്പില്‍…
കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കൊച്ചി പുറംകടലിലെ കപ്പല്‍ അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ വകുപ്പിന്റേതാണ് ഉത്തരവ്. കപ്പല്‍ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായത് ഗുരുതരമായ പാരിസ്ഥിതിക - സാമൂഹിക- സാമ്പത്തിക ആഘാതമെന്നും വിലയിരുത്തിയാണ് പ്രഖ്യാപനം. സംഭവം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകള്‍ ഉയർത്തിയതും എണ്ണ…
മാസപ്പടി കേസ്; തുടര്‍നടപടികള്‍ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

മാസപ്പടി കേസ്; തുടര്‍നടപടികള്‍ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്‌എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍…