നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

മുംബൈ: നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ പര്‍വേസ് തക്കിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലൈലയുടെ മാതാവ് സെലീനയുടെ മൂന്നാം ഭര്‍ത്താവാണ് പര്‍വേസ് തക്. കേസില്‍ പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി…
ക്ഷേത്രകുളത്തില്‍ കുളിക്കുന്നതിനിടെ 14 കാരൻ മുങ്ങി മരിച്ചു

ക്ഷേത്രകുളത്തില്‍ കുളിക്കുന്നതിനിടെ 14 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട് 14കാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയില്‍ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ ആണ് ശിവക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. മറ്റുകുട്ടികള്‍ക്കൊപ്പം കുളത്തില്‍ കളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപെ മരണപ്പെട്ടു.
ഭക്ഷ്യ സുരക്ഷാ പരിശോധന; 52 ഇടങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തിവെപ്പിച്ചു

ഭക്ഷ്യ സുരക്ഷാ പരിശോധന; 52 ഇടങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തിവെപ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52…
ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന്‍ അന്തരിച്ചു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ…
കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടി അപകടം; അഭിഭാഷക മരിച്ചു

കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടി അപകടം; അഭിഭാഷക മരിച്ചു

കോട്ടയം പള്ളം എംസി റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടി പരിക്കേറ്റ യുവതി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പില്‍ ഫര്‍ഹാന ലത്തീഫാണ് (24) മരിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകയാണ്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. പാലായിലേയ്ക്കു പോകുകയായിരുന്ന ബസിന്‍റെ…
രാജ്യത്ത് ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌ട്രോക്ക് ചികിത്സയില്‍ നൂതന സംവിധാനം

രാജ്യത്ത് ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌ട്രോക്ക് ചികിത്സയില്‍ നൂതന സംവിധാനം

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂറോ ഇന്റർവെൻഷൻ സജ്ജമാക്കുന്നത്. ഇതോടെ സമഗ്ര സ്‌ട്രോക്ക് സെന്ററായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. തലച്ചോറ്, നട്ടെല്ല്, കഴുത്ത്…
ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം; ഫ്ലാറ്റിലെത്തിച്ചത് ഹണിട്രാപ്പിലൂടെ, യുവതി കസ്റ്റ‍‍ിയില്‍

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം; ഫ്ലാറ്റിലെത്തിച്ചത് ഹണിട്രാപ്പിലൂടെ, യുവതി കസ്റ്റ‍‍ിയില്‍

ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനാറിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബംഗ്ലാദേശ് സ്വദേശിയും മുഖ്യപ്രതി അക്തറുസ്സമാൻ ഷാഹിൻ്റെ കാമുകിയായ ശിലന്തി റഹ്മാൻ ആണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യു എസ് പൗരനാണ് അക്തറുസ്മാൻ. കൊല്‍ക്കത്ത…
കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ‘ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റ്’

കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ‘ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റ്’

കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്‍ഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം ഓള്‍ വെ ഇമാജിൻ ആസ് ലൈറ്റിന്റെ വേള്‍ഡ് പ്രീമിയർ ഇന്നലെ നടന്നു. മുപ്പതു വർഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം…
കനത്ത മഴ: കേരളത്തിൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു

കനത്ത മഴ: കേരളത്തിൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു

മഴ കനത്തതോടെ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ്. 80.6675 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ചയിലെ വൈദ്യുതി ഉപയോഗം. ഈ മാസം ആദ്യം പ്രതിദിന വൈദ്യുതി ഉപയോഗം 115.9485 ദശലക്ഷം യൂണിറ്റ് വരെ ഉയർന്ന് റെക്കാർഡിലെത്തിയിരുന്നു. ദിവസങ്ങളായി തുടരുന്ന മഴ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ…
ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ്; പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി

ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ്; പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. പരോളില്ലാതെ 45 വർഷം കഠിന തടവിന് നിനോ മാത്യുവിനെ ഹൈക്കോടതി ശിക്ഷിച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. രണ്ടാം പ്രതി…